കോടിയേരി സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ല, ചില വാക്കുകള്‍ അടര്‍ത്തിയെടുത്ത് പറയുന്നത് ശരിയല്ല; കെ.കെ. ശൈലജ

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പിന്തുണച്ച് കെ.കെ. ശൈലജ. കോടിയേരി സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ല.
ചില വാക്കുകള്‍ അടര്‍ത്തിയെടുത്ത് പറയുന്നത് ശരിയല്ല. കോടിയേരിക്കെതിരെ എം എസ് എഫ് നേതാവ് പരാതി നല്‍കിയിരുന്നു.
എന്നാല്‍ വനിതാ പ്രാതിനിധ്യത്തെക്കുറിച്ചുള്ള കോടിയേരിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ പരാതിയുമായി ഹരിത മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ രംഗത്തെത്തി. സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ പുതിയ സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിമര്‍ശനവുമായി ഫാത്തിമ രംഗത്തെത്തിയത്. വനിതാ കമ്മീഷന് അധ്യക്ഷ പി. സതീദേവിക്ക് ഇമെയില്‍ വഴി നല്കിയ പരാതിയുടെ സ്ക്രീന്‍ഷോട്ടും അതിലെ കണ്ടന്റും ഫേസ്ബുക്ക് കുറിപ്പില്‍ നല്‍കിയിട്ടുണ്ട്.
സൈനികര്‍ക്ക് ഭക്ഷണം നല്കി, അമ്മയുമായി സംസാരിക്കാന്‍ അവസരവും ഒരുക്കി; യുദ്ധഭൂമിയിലെ ഹൃദ്യ
‘കോടിയേരി ബാലകൃഷ്ണന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്കി,’ എന്ന് പറഞ്ഞുകൊണ്ട് ഫേസ്ബുക്കിലൂടെ തഹ്ലിയ ഇക്കാര്യം പുറത്തുവിടുകയായിരുന്നു. അതേസമയം, പി. ജയരാജനെ പിന്തുണച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചാരണം നടത്തി റെഡ് ആര്‍മി. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ അര്‍ഹമായ സ്ഥാനം നല്‍കാത്തതിനാലാണ് 42,000 പേര് അംഗങ്ങളായുള്ള റെഡ് ആര്‍മി ഒഫീഷ്യല്‍സ് എന്ന ഫെയ്സ്ബുക്ക് പേജില്‍ ജയരാജന് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

