KSDLIVENEWS

Real news for everyone

തെരഞ്ഞെടുപ്പ് ഓഫര്‍ അവസാനിക്കുന്നു; പെട്രോള്‍ ടാങ്ക് ഉടന്‍ നിറക്കുക-രാഹുല്‍ ഗാന്ധി

SHARE THIS ON

ഇന്ധനവില വര്‍ധനയില്‍ മോദി സര്‍ക്കാരിനെ പരിഹസിച്ച്‌ രാഹുല്‍ ഗാന്ധി. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം മറ്റന്നാള്‍ നടക്കാനിരിക്കെയാണ് രാഹുലിന്റെ പരിഹാസം. തെരഞ്ഞെടുപ്പ് ഓഫര്‍ അവസാനിക്കുകയാണെന്നും ഉടന്‍ പെട്രോള്‍ ടാങ്കുകള്‍ നിറച്ചോളൂ എന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

”മോദി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് ഓഫര്‍ അവസാനിക്കാന്‍ പോവുന്നു. പെട്രോള്‍ ടാങ്ക് ഉടന്‍ നിറയ്ക്കുക”- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.


അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ ഇന്ധനവില വര്‍ധന ഉണ്ടായിരുന്നില്ല. ഇന്ധന നികുതി കുറയ്ക്കുകയും ചെയ്തിരുന്നു. നേരത്തെയും തെരഞ്ഞെടുപ്പുകള്‍ വരുമ്ബോള്‍ ഇന്ധനവില വര്‍ധന നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ വീണ്ടും വില വര്‍ധിപ്പിക്കുകയായിരുന്നു.

റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില കുതിച്ചുയര്‍ന്നിട്ടുണ്ട്. ഇതിന്റെ പ്രതിഫലനം ഇന്ത്യന്‍ വിപണിയിലും ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച്‌ ഏഴിനാണ് യു.പിയില്‍ അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന് പിന്നാലെ രാജ്യത്ത് ഇന്ധനവിലയില്‍ വന്‍ വര്‍ധനയുണ്ടാവുമെന്ന് ദേശീയ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!