KSDLIVENEWS

Real news for everyone

ബംഗാളിൽ നാളെ മൂന്നാം ഘട്ട വോട്ടെടുപ്പ് ; 31 മണ്ഡലങ്ങളിൽ ഇന്ന് നിശബ്ദദ പ്രചാരണം

SHARE THIS ON

കൊല്‍ക്കത്ത: മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിലെ 31 മണ്ഡലങ്ങളില്‍ ഇന്ന് നിശബ്ദ പ്രചാരണം. ഹൗറ, ഹൂഗ്ലി, സൗത്ത് 24 പര്‍ഗനാസ് എന്നീ 3 ജില്ലകളിലാണ് നാളെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ രണ്ട് ഘട്ടങ്ങളിലേയും അപേക്ഷിച്ച്‌ ഏറ്റവും കൂടുതല്‍ സുരക്ഷ ഈ ഘട്ടത്തിലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 618 കമ്ബനി കേന്ദ്രസേനയെ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചു.

തെരഞ്ഞെടുപ്പ് നടക്കുന്നത് കണക്കിലെടുത്ത് 89 കമ്ബനിയെ നേരത്തെ തന്നെ സൗത്ത് 24 പര്‍ഗനാസില്‍ നിയോഗിച്ചിരുന്നു. 2011 മുതല്‍ നടന്ന വിവിധ തെരഞ്ഞെടുപ്പുകളില്‍ തൃണമൂല്‍ ശക്തികേന്ദ്രങ്ങളെന്ന് തെളിയിച്ച മണ്ഡലങ്ങളാണ് ഈ ഘട്ടത്തില്‍ ജനവിധി നേടുന്നത്.2016ല്‍ 7% വോട്ടുണ്ടായിരുന്ന ബിജെപിക്ക് 2019 ലോകസഭ തെരഞ്ഞെടുപ്പില്‍ ഇവിടെ 37% വോട്ട് നേടാനായിരുന്നു. മൂന്നാം ഘട്ടത്തില്‍ നാല്‍പ്പത് മണ്ഡലങ്ങളിലാണ് അസമില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Post your Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!