KSDLIVENEWS

Real news for everyone

വൈഗയുടെ മരണം: പിതാവ് സനുമോഹന്‍ തമിഴ്നാട്ടില്‍ ഒളിവിലെന്ന് സൂചന

SHARE THIS ON

കൊച്ചി: മുട്ടാർ പുഴയിൽ 13കാരി വൈഗയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പിതാവ് സനു മോഹൻ തമിഴ്നാട്ടിൽ ഒളിവിലെന്ന് സൂചന. ദിവസങ്ങളായി പൊലീസ് സനുമോഹന് വേണ്ടിയുള്ള അന്വേഷണത്തിലാണ്. വാളയാർ ചെക്പോസ്റ്റ് വഴി സനുമോഹന്‍റെ കാർ കടന്നുപോയ വിവരമൊഴിച്ച് മറ്റൊന്നും ഇതേവരെ ഇയാളെക്കുറിച്ച് പൊലീസിന് ലഭിച്ചിരുന്നില്ല. ഇതിനിടെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത സനു മോഹന്‍റെ സുഹൃത്തിനെ ചോദ്യം ചെയ്തതിൽ നിന്നാണ് തമിഴ്നാട്ടിലുണ്ടെന്ന് സൂചന ലഭിച്ചത്.

ചെന്നൈ സ്വദേശിയാണ് സുഹൃത്ത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.വാളയാർ ചെക്ക് പോസ്റ്റുവഴി കടന്നു കളഞ്ഞ സനു മോഹൻ തമിഴ്‌നാട്ടിലെ രഹസ്യ കേന്ദ്രത്തിൽ ഒളിവിൽ കഴിയുന്നതായാണ് വിവരം.

കഴിഞ്ഞ മാസം 21നാണ് സനു മോഹനെയും മകള്‍ വൈഗയെയും കാണാതാകുന്നത്. പിറ്റേ ദിവസം വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽ നിന്ന് കണ്ടെത്തിയത്തോടെയാണ് തിരോധാനത്തിന് പിന്നിലെ ദുരഹത ഏറിയത്. വൈഗയുടെ മൃതദേഹം കണ്ടെത്തി പതിനഞ്ച് ദിവസം കഴിഞ്ഞു. കുട്ടിയെ അപായപ്പെടുത്തിയ ശേഷം സനു വാളയാർ ചെക്ക് പോസ്റ്റ് വഴി കടന്നു കളഞ്ഞതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

സനു പൂനെയിൽ കോടികളുടെ തട്ടിപ്പ് നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തിനിടെ സനുമോഹന്‍റെ മുഴുവൻ സാമ്പത്തിക ഇടപാടുകളും കണ്ടെത്തുന്നതിന് പൊലീസ് നടപടി തുടങ്ങി. 12 ബാങ്കുകൾക്ക് നോട്ടീസ് അയച്ചതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!