ജസ്റ്റിസ് എന് വി രമണ അടുത്ത ചീഫ് ജസ്റ്റിസ്,നിയമനത്തിന് രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂഡൽഹി: ഇന്ത്യയുടെ നാൽപത്തിയെട്ടാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് എൻ വി രമണ ചുമതലയേൽക്കും. രാഷ്ട്രപതി രാം നാഥ് കോവിന്ദ് ശുപാർശ അംഗീകരിച്ചു. നിലവിലെ ചീഫ് ജസ്റ്റിസായ എസ് എ ബോബ്ഡ ഈ മാസം 23ന് വിരമിക്കും. ഏപ്രിൽ 24 ന് എൻ വി രമണ സത്യപ്രതിജ്ഞ ചെയ്യും.
എൻ വി രമണയ്ക്ക് 2022 ആഗസ്റ്റ് 26 വരെ സർവീസുണ്ട്. ചീഫ് ജസ്റ്റിസ് കഴിഞ്ഞാൽ നിലവിൽ സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയാണ് എൻ വി അദ്ദേഹം. 2014 ഫെബ്രുവരി 17നാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത്.

