ബിജെപി വോട്ട് സ്വീകരിക്കുമെന്ന് കെ സുധാകരന്‍

കണ്ണൂർ > തലശേരിയിൽ ബിജെപിവോട്ട് വേണ്ടെന്ന് പറയില്ലെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ. എൽഡിഎഫ് സ്ഥാനാർഥി എ എൻ ഷംസീറിനെ തോൽപ്പിക്കുകയാണ് യുഡിഎഫിന്റെ ലക്ഷ്യം. അതിനാൽ ആരുടെയും വോട്ട് സ്വീകരിക്കും. സ്ഥാനാർഥി എല്ലാവരോടും വോട്ടുചോദിക്കും. ബിജെപിക്കാരെ മാത്രം മാറ്റിനിർത്താനാവില്ല. എന്നാൽ, ബിജെപിവോട്ട് കോൺഗ്രസ് ആവശ്യപ്പെടില്ലെന്നും സുധാകരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു

