KSDLIVENEWS

Real news for everyone

രാജ്യസഭയില്‍ 17 സംസ്ഥാനങ്ങളില്‍നിന്ന് എംപിമാരില്ലാതെ കോണ്‍ഗ്രസ്

SHARE THIS ON

ന്യൂഡല്‍ഹി : ഭരണത്തിലിരുന്ന പഞ്ചാബിലടക്കം തോറ്റതിനുപിന്നാലെ രാജ്യസഭയിലെ അംഗബലത്തിലും കോണ്‍ഗ്രസ് കൂപ്പുകുത്തി. നിലവില്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 17 ഇടത്തുനിന്ന് കോണ്‍ഗ്രസിന് രാജ്യസഭയില്‍ പ്രാതിനിധ്യമില്ല. മാര്‍ച്ചില്‍ 33 എംപിമാരായിരുന്നു കോണ്‍ഗ്രസിനുണ്ടായിരുന്നത്. എ കെ ആന്റണി അടക്കം നാലുപേരുടെ കാലാവധി പൂര്‍ത്തിയായി. പി ചിദംബരം, അംബികാസോണി, ജയ്റാം രമേഷ്, കപില്‍ സിബല്‍ തുടങ്ങി ഒമ്ബതുപേരുടെ കാലാവധി ജൂണ്‍– ജൂലെെയില്‍ അവസാനിക്കും. ഈ തെരഞ്ഞെടുപ്പുകള്‍ കഴിയുമ്ബോള്‍ 30 പേരാകും കോണ്‍ഗ്രസിന് രാജ്യസഭയില്‍ ആകെ ഉണ്ടാകുകയെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
രാജ്യസഭയില്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പ്രാതിനിധ്യത്തിലേക്കാകും കോണ്‍ഗ്രസിന്റെ വീഴ്ച.

തമിഴ്നാട്ടില്‍ ഒഴിവുവരുന്ന ആറ് സീറ്റില്‍ ഒന്ന് ഡിഎംകെ വിട്ടുതരുമെന്ന് കോണ്ഗ്രസ് കരുതുന്നു. എങ്കില്‍ അംഗബലം 31 ആകും. അപ്പോഴും യുപി, ആന്ധ്രപ്രദേശ്, പഞ്ചാബ്, തെലങ്കാന, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഒഡിഷ, ഡല്‍ഹി, ഗോവ, എട്ട് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് കോണ്‍ഗ്രസിന് രാജ്യസഭാംഗങ്ങള്‍ ഉണ്ടാകില്ല.

ഹരിയാന, ആന്ധ്ര, രാജസ്ഥാന്‍, ഗുജറാത്ത്, ഉത്തരാഖണ്ഡ്, അരുണാചല്‍, മണിപ്പുര്‍, മേഘാലയ, മിസോറം, നാഗാലാന്‍ഡ്, സിക്കിം, ത്രിപുര എന്നീ 12 സംസ്ഥാനങ്ങളില്‍നിന്ന് ലോക്സഭയിലും കോണ്‍ഗ്രസിന് എംപിമാരില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!