KSDLIVENEWS

Real news for everyone

മുല്ലപ്പെരിയാര്‍ കേസ്: ഡാം സുരക്ഷാ അതോറിറ്റിയുടെ അധികാരം മേല്‍നോട്ടസമിതിക്ക് കൈമാറും- സുപ്രീംകോടതി

SHARE THIS ON

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ നിയമപരമായ അധികാരങ്ങള്‍ താത്കാലികമായി മേല്‍നോട്ട സമിതിക്ക് കൈമാറി ഉത്തരവിറക്കുമെന്ന് സുപ്രീം കോടതി. സാങ്കേതിക വിദഗ്ദ്ധരെ കൂടി ഉള്‍പ്പെടുത്തി മേല്‍നോട്ട സമിതി ശക്തിപ്പെടുത്തും. മേല്‍നോട്ട സമിതി ശക്തിപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് വ്യാഴാഴ്ച്ച പുറത്തിറക്കുമെന്നും കോടതി വ്യക്തമാക്കി.


മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഡാം സുരക്ഷാ നിയമ പ്രകാരം രൂപീകൃതമായ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച്ച കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അതോറിറ്റി പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ ഇനിയും ഒരു വർഷംകൂടി സമയം ആവശ്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

അതുവരെ അതോറിറ്റിയുടെ അധികാരം മേല്‍നോട്ട സമിതിക്ക് കൈമാറണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. തുടര്‍ന്നാണ് അതോറിറ്റിയില്‍ നിക്ഷിപ്തമായ നിയമപരമായ അധികാരങ്ങള്‍ താത്കാലികമായി മേല്‍നോട്ട സമിതിക്ക് കൈമാറി ഉത്തരവിറക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!