KSDLIVENEWS

Real news for everyone

ബസ് യാത്രക്കിടെ ഇതരമതത്തില്‍പെട്ട പെണ്‍കുട്ടിയോട് സംസാരിച്ച യുവാവിന് ക്രൂരമര്‍ദനം; ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

SHARE THIS ON

മംഗളൂരു: ബസ് യാത്രയ്ക്കിടെ സുഹൃത്തായ ഇതരമതത്തില്‍ പെട്ട പെണ്‍കുട്ടിയോട് സംസാരിച്ച യുവാവിന് ക്രൂരമര്‍ദനം. ബെല്‍ത്തങ്ങാടിയിലെ മുഹമ്മദ് സഹീര്‍ (22) എന്ന യുവാവിനാണ് മര്‍ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരായ നിതേഷ്, സച്ചിന്‍, ദിനേശ്, അവിനാഷ് എന്നിവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു. മുഹമ്മദ് സഹീര്‍ ബസില്‍ സഞ്ചരിക്കുന്നതിനിടെ പരിചയക്കാരിയായ പെണ്‍കുട്ടിയോട് സംസാരിച്ചിരുന്നു. പെണ്‍കുട്ടി പിന്നീട് ബെല്‍ത്തങ്ങാടിയില്‍ ഇറങ്ങുകയും ചെയ്തു. ഇരുവരും തമ്മിലുള്ള സംസാരം ശ്രദ്ധിച്ച യാത്രക്കാരില്‍ ചിലര്‍ വിവരം വാട്‌സ്ആപ് ഗ്രൂപ്പുകളില്‍ കൈമാറി. ബസ് ദക്ഷിണ കന്നഡ ജില്ലയില്‍ മംഗളൂരുവിനടുത്ത ഉജ്‌റയില്‍ എത്തിയപ്പോള്‍ ഒരു സംഘം ബസില്‍ കയറി സഹീറിനെ വലിച്ചിട്ട് മര്‍ദിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!