ഗുസ്തി താരങ്ങൾക്ക് ഐക്യദാര്‍ഢ്യം ; യൂത്ത് ലീഗ് സമരം തടയാൻ പൊലീസിന്റെ ശ്രമം

കോഴിക്കോട് ∙ ഡൽഹിയിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കടപ്പുറത്ത് സമരം ചെയ്ത മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകരെ തടയാൻ പൊലീസിന്റെ ശ്രമം. പ്രതിഷേധത്തെ തുടർന്ന് പിൻമാറി.
കടപ്പുറത്ത് പൊലീസ് എയ്ഡ് പോസ്റ്റിന്റെ സമീപത്താണ് അരമണിക്കൂറോളം പ്രതീകാത്മക സമരം നടത്തിയത്. നോർത്ത് മണ്ഡലം യൂത്ത് ലീഗ് പ്രവർത്തകർ ബ്രിജ് ഭൂഷൻ എംപിയുടെ കോലത്തിന്മേൽ ചെരുപ്പുമാല ചാർത്തി. ഉദ്ഘാടന പ്രസംഗം നടക്കുമ്പോഴാണ് പൊലീസ് എത്തി പരിപാടി തടയാൻ ശ്രമിച്ചത്. നാട്ടുകാർ പ്രതിഷേധിച്ചതോടെ പൊലീസ് പിൻമാറി. തുടർന്ന് യൂത്ത് ലീഗ് നേതാക്കൾ ബ്രിജ് ഭൂഷന്റെ കോലം അറബിക്കടലിൽ തള്ളുകയും ചെയ്തു.https://www.youtube.com/embed/FCeEkHc_vh0#amp=1
യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം.ജിഷാൻ ഉദ്ഘാടനം ചെയ്തു. നോർത്ത് മണ്ഡലം പ്രസിഡന്റ് റിഷാദ് പുതിയങ്ങാടി അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് എസ്.വി.മുഹമ്മദ് ഷോലീക്, ലീഗ് സെക്രട്ടറി റഫീഖ് പുതിയക്കടവ്, യൂത്ത് ലീഗ് ഭാരവാഹികളായ സുബൈർ വെള്ളിമാട്കുന്ന്, റഹീം പള്ളിതാഴം, നിസാർ കാരപ്പറമ്പ്, ഫിറോസ് കൊട്ടാപറമ്പ്, ലിബനൂഷ് പുതിയങ്ങാടി, ജനറൽ സെക്രട്ടറി ഷൗക്കത്ത് വിരുപ്പിൽ, ട്രഷറർ നിസാർ തോപ്പയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

