KSDLIVENEWS

Real news for everyone

ജാഗ്രതൈ; പ്ലേ സ്​റ്റോറില്‍ ഫേസ്​ബുക്ക്​ ​പാസ്​വേഡ്​ മോഷ്​ടിക്കുന്ന ഒമ്പത്​​ ആപ്പുകളുള്ളതായി ഡോക്​ടര്‍ വെബ്

SHARE THIS ON

ഏത് സിസ്റ്റങ്ങളെയും മാരകമായി ബാധിക്കുന്ന ക്ഷുദ്രകരമായ അപ്ലിക്കേഷനുകള്‍ ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ നിറഞ്ഞിരിക്കുകയാണ്. ഹാക്കിങ്ങും മറ്റ് സൈബര്‍ കുറ്റകൃത്യങ്ങളും ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കവേ പ്ലേസ്റ്റോറിലെ അപകടകരമായ ആപ്പുകള്‍ക്കായി ഗൂഗ്ളിെന്‍റ സുരക്ഷാ ഗേറ്റുകളെ മറികടക്കാന്‍ ഹാക്കര്‍മാര്‍ അപൂര്‍വ്വമായ മാര്‍ഗങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഡോക്ടര്‍ വെബ്ബിെന്‍റ പുതിയ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവിട്ടത്. ഒമ്ബത് ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ ഫേസ്ബുക്ക് യൂസര്‍മാരുടെ ലോഗിന്‍ െഎഡികളും പാസ്വേഡുകളും മോഷ്ടിക്കുന്നതായാണ് അവര്‍ കണ്ടെത്തിയിരിക്കുന്നത്. ഇൗ ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് 5,856,010 തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുമുണ്ട്.

പത്തില്‍ ഒമ്ബത്​ ട്രോജന്‍ ആപ്പുകളും ഗൂഗ്​ള്‍ പ്ലേസ്​റ്റോറിലുള്ളതായി ഡോക്ടര്‍ വെബി​െന്‍റ മാല്‍വെയര്‍ അനലിസ്റ്റുകള്‍ വെളിപ്പെടുത്തി. നിരുപദ്രവകരമായ സോഫ്റ്റ്​വെയറുകളായി പ്രചരിപ്പിക്കപ്പെടുന്ന അത്തരം ആന്‍ഡ്രോയ്​ഡ്​ ആപ്പുകള്‍ യഥാര്‍ഥ മോഷ്​ടാക്കളാണെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു.

അപ്ലിക്കേഷനുകളുടെ എല്ലാ പ്രവര്‍ത്തനങ്ങളിലേക്കും ആക്‌സസ് നേടുന്നതിനും അപ്പിലെ പരസ്യങ്ങള്‍ ഇല്ലാതാക്കുന്നതിനും വേണ്ടി ഉപയോക്താക്കളോട് ആദ്യം അവരുടെ ഫേസ്ബുക്ക് അക്കൗണ്ടുകളിലേക്ക് ലോഗിന്‍ ചെയ്യാന്‍ ആവശ്യപ്പെടും. പിന്നാലെ കാണിക്കുക ഫേസ്ബുക്ക് ലോഗിന്‍ പേജി​െന്‍റ തനിപ്പകര്‍പ്പായിരിക്കും, അത് ഒറിജിനല്‍ ആണെന്ന്​ കരുതി ഫേസ്​ബുക്ക്​ ലോഗിന്‍ വിവരങ്ങള്‍ നല്‍കുന്ന യൂസര്‍മാര്‍ക്ക്​ കിട്ടുക മുട്ടന്‍ പണിയായിരിക്കും. ലക്ഷക്കണക്കിന്​ ആളുകളുടെ അത്തരം സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ട്​ ഇത്തരം ആപ്പുകള്‍ സൈബര്‍ ക്രിമിനലുകള്‍ക്കായിരിക്കും കൈമാറുക.

പ്ലേസ്​റ്റോറിലേക്ക്​ കടന്നുകൂടിയ അത്തരം ആപ്പുകളെ കുറിച്ച്‌​ ഡോക്​ടര്‍ വെബ്​ ഗൂഗ്​ളിന്​ റിപ്പോര്‍ട്ട്​ നല്‍കിയിരുന്നു. പിന്നാലെ അവര്‍ ചിലത്​ നീക്കം ചെയ്യുകയും ചെയ്​തു. എന്നാല്‍, ചില ആപ്പുകള്‍ ഇപ്പോഴും അവിടെ സജീവമാണെന്നും അവര്‍ പറയുന്നുണ്ട്​. അവ ഏതെന്ന്​ പരിചയപ്പെടാം.

പ്രൊസസിങ്​ ഫോ​േട്ടാ, പി.​െഎ.പി ഫോ​േട്ടാ (Processing Photo, PIP Photo)

500,000ത്തിലധികം ഇന്‍സ്റ്റാളുകളുള്ള പ്രൊസസിങ്​ ഫോ​േട്ടാ എന്ന ഫോ​േട്ടാ എഡിറ്റിങ്​ ആപ്പ്​ hikumburahamilton എന്ന ഡെവലപ്പര്‍ നിര്‍മിച്ചതാണ്​. മറ്റൊരു എഡിറ്റിങ്​ ആപ്പ്​ പി.​െഎ.പി ഫോ​േട്ടാ ആണ്​. ഇതിനും 500,000 ഡൗണ്‍ലോഡുകളുണ്ട്​.

ആപ്പ്​ കീപ്പ്​ ലോക്ക്​, ആപ്പ്​ ലോക്ക്​ മാനേജര്‍, ലോക്കിറ്റ്​ മാസ്റ്റര്‍ (App Keep Lock, App Lock Manager, Lockit Master)

ഫോണിലെ ആപ്പുകള്‍ ലോക്ക്​ ചെയ്യാനായി ഉപയോഗിക്കുന്ന ആപ്പുകളാണിവ. പ്ലേസ്​റ്റോറില്‍ 50,000, 10,000, 5,000 എന്നിങ്ങനെ ഡൗണ്‍ലോഡുകളുള്ള ഇൗ ആപ്പുകള്‍ ഫേസ്​ബുക്ക്​ ഡാറ്റ മോഷണത്തിന്​ പേര്​ കേട്ടവയാണ്​.

ഹോറോസ്​കോപ്പ്​ ഡൈലി, ഹോറോസ്​കോപ്പ്​ പി​െഎ (Horoscope Daily, Horoscope Pi)

പ്ലേസ്​റ്റോറില്‍ ഒരു ലക്ഷത്തിലധികം ഡൗണ്‍ലോഡുകളുള്ള ഹോറോസ്​കോപ്പ്​ ഡൈലി എന്ന ആസ്​ട്രോളജി ആപ്പും യൂസര്‍മാര്‍ക്ക്​ ആപ്പായി മാറുമെന്നാണ്​ ഡോക്​ടര്‍ വെബ്ബ്​ മുന്നറിയിപ്പ്​ നല്‍കുന്നത്​. ഹോറോസ്​കോപ്പ്​ പി.​െഎക്ക്​ ആയിരം ഇന്‍സ്റ്റാളുകളാണുള്ളത്​.

ഇന്‍വെല്‍ ഫിറ്റ്​നസ്​ (Inwell Fitness)

ഫിറ്റ്​നസ്​ പ്രോഗ്രാം ആപ്പാണിത്​. Reuben Germaine എന്ന ഡെവലപ്പര്‍ നിര്‍മിച്ച ഇൗ ആപ്പിനും ഒരു ലക്ഷത്തിന്​ മുകളില്‍ ഇന്‍സ്റ്റാളുകളുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!