KSDLIVENEWS

Real news for everyone

എസ്.കെ.എസ്.ബി.വി തഹ്ദീസ് ക്യാമ്പയിൻ പൊടിപ്പളളം മദ്രസയിൽ തുടക്കമായി

SHARE THIS ON

സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോർഡിന് കീഴിലെ മദ്രസകളിൽ പ്രവർത്തിച്ച് വരുന്ന വിദ്യാർത്ഥി സംഘടന സമസ്ത കേരള സുന്നീ ബാല വേദിയുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും പുതിയ കമ്മിറ്റികൾ രൂപീകരിക്കുന്നതിനുമായി സംഘടിപ്പിച്ചു വരുന്ന
എസ്.കെ.എസ്.ബി.വി തഹ്ദീസ് 21 സംഘടന ശാക്തീകരണ ക്യാമ്പയിൻ പൊടിപ്പള്ളം അസാസുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്രസയിൽ തുടക്കമായി.
ക്യാമ്പയിൻ തുടക്കം കുറിച്ച് കൊണ്ട് ജമാഅത്ത് പ്രസിണ്ടൻ്റ് മുനീർ പി പൊടിപ്പള്ളം പതാക ഉയർത്തി.
ഇന്ന് വാർഷിക കൗൺസിൽ മീറ്റ് മദ്രസ സ്വദർ മുഅല്ലിം അഹമദ് റഷീഖ് ഹുദവി ഉദ്ഘാടനം ചെയ്തു.
ഉനൈസ് അസ്ഹരി അധ്യക്ഷത വഹിച്ചു.
അർഷാദ് മൗലവി മൊഗ്രാൽ പുത്തൂർ സംഘട ക്ലാസിന് നേതൃത്വം നൽകി.
എസ്.കെ.എസ്.ബി.വി റെയ്ഞ്ച് പ്രസിഡൻ്റ് ബാസിത് തായൽ പുതിയ കമ്മിറ്റി തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകി.
സി.എച്ച് മുഹമ്മദ് കുഞ്ഞി മൗലവി,ഹക്കീം ഹുദവി,ഷാമിൽ റമീസ്,അസ്ഹ,ഉമർ ഖയ്യൂം,അർഷാദ്,ആബിദ് തുടങ്ങിയവർ സംബന്ധിച്ചു.

പുതിയ കമ്മിറ്റി ഭാരവാഹികൾ:

പ്രസിണ്ടൻ്റ്: ഷാമിൽ റമീസ്
വൈ. പ്രസിണ്ടൻ്റ്: മിർഷാദ്, അർഷാദ്
ജ.സെക്രട്ടറി: ഉമർ ഖയ്യൂം
ജോ. സെക്രട്ടറി: ഷാനിദ്,ഹഫീസ്
ട്രഷറർ: മുഹമ്മദ് അസ്ഹ

കോർഡിനേറ്റർമാർ
അലിഫ്: റസീൻ
അദബ്: അഫ്സൽ
ഖിദ്മ: ഹാഷിർ സഹദ്
ടെക്: സലീൽ

റെയ്ഞ്ച് കൗൺസിലർമാർ:

  1. സൈനുൽ ആബിദ്
  2. അർഷാദ്
  3. ഷാനിദ്

എക്സിക്യൂട്ടീവ് മെമ്പേർസ്:
ഷിജാസ്,ജാബിർ,അഹ്റാഫ്,ഷാനിദ്,ബാത്തിഷ,സഹൽ,സാക്കി അബ്ദുല്ല,ഷബീബ്,സഹദ് റബാൻ,ഫർവ,തമീം മുഹമ്മദ്,മിർസാൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!