KSDLIVENEWS

Real news for everyone

കാഞ്ഞങ്ങാട് ദേശീയപാതയിൽ കെ.എസ്.ആര്‍.ടി.സി ബസ്സും ഇന്നോവ കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ക്ക് ഗുരുതരം

SHARE THIS ON

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് സൗത് എൻഫിൽഡ് ഷോറൂറൂമിന് സമീപം ദേശീയ പാതയിൽ കെ എസ് ആർ ടി ബസും ഇന്നോവ കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു . രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു . തിങ്കളാഴ്ച രാത്രി 8.30 മണിയോടെയാണ് അപകടം .

കുമ്പള കൊടിയമ്മയിലെ സിദ്ദിഖ് ( 32 ) ആണ് മരിച്ചത് . കാറിന്റെ ഡ്രൈവർ സീറ്റിലുണ്ടായിരുന്നയാളാണ് മരിച്ചതെന്നാണ് കരുതുന്നത് . ഗുരുതരാവസ്ഥയിൽ രണ്ട് പേരെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയി . ഗുരുതരമായി പരിക്കേറ്റവരിൽ ഒരാൾ കുമ്പള ആരിക്കാടി സ്വദേശി അലി ( 38 ) ആണ് . അലിയെ മംഗളുരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കാസർകോട് ഭാഗത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്നു കാറും നീലേശ്വരം ഭാഗത്ത് നിന്നും കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത് . കൂട്ടിയിടിയിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു . ബസിന്റെ മുൻ ഭാഗവും ഭാഗീകമായി തകർന്നിട്ടുണ്ട് . ബസിലുണ്ടായിരുന്ന എതാനും പേരെ പരിക്കുകളോടെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട് . അപകടവിവരമറിഞ്ഞ് ഫയർഫോഴ്സസും പൊലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ പുറത്തെടുത്തത് . ഒരു മണിക്കൂറിലേറെ ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു . റോഡിൽ ഒഴുകിയ രക്തവും ഓയിലും ഫയർഫോഴ്സ് വെള്ളം ചീറ്റി കഴുകി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!