KSDLIVENEWS

Real news for everyone

വിശ്രമ-പ്രാര്‍ഥന മുറികള്‍ സെക്‌സിനായി ഉപയോഗിക്കരുത്; മുന്നറിയിപ്പ് നല്‍കി വിംബിള്‍ഡണ്‍

SHARE THIS ON

ലണ്ടന്‍: പ്രാര്‍ഥനയ്ക്കും വിശ്രമത്തിനുമായി നീക്കിവെച്ചിട്ടുള്ള മുറികള്‍ സെക്‌സിനായി ഉപയോഗിക്കരുതെന്ന് ടെന്നീസ് ആരാധകര്‍ക്ക് വിംബിള്‍ഡണ്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞ വര്‍ഷം കോര്‍ട്ട് 12ന് സമീപമുള്ള ഇത്തരത്തിലുള്ള മുറികള്‍ ലൈംഗിക ബന്ധത്തിനായി ചില പങ്കാളികള്‍ ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് വിംബിള്‍ഡണ്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുള്ളത്. ‘ക്വയറ്റ്‌ റൂമുകള്‍ വളരെ വിലപ്പെട്ട സൗകര്യമാണ്. അതിന്റെ പവിത്രത പങ്കാളികള്‍ കാത്ത് സൂക്ഷിക്കേണ്ടതുണ്ട്. ആളുകള്‍ അത് ശരിയായ വിധത്തില്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് ഞങ്ങള്‍ ഉറപ്പാക്കും’ ഓള്‍ ഇംഗ്ലണ്ട് ലോണ്‍ ടെന്നീസ് ക്ലബ്ബ് ചീഫ് എക്‌സിക്യൂട്ടീവ് സാലി ബോള്‍ട്ടന്‍ പറഞ്ഞു. ആളുകള്‍ക്ക് പ്രാര്‍ഥിക്കാനും വിശ്രമിക്കാനും കുട്ടികള്‍ക്ക് മുലയൂട്ടുന്നതിനുമടക്കമുള്ള ശാന്തമായ ഇടമാണ് ക്വയറ്റ്‌ റൂമുകളെന്നും അവര്‍ വ്യക്തമാക്കി. രണ്ട് ചാരുകസേരകളും മടക്കിവെക്കാനുള്ള മേശയും ചാര്‍ജിംഗ് സൗകര്യവുമടങ്ങുന്നതാണ് ഇത്തരത്തിലുള്ള റൂമുകള്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!