മലവെള്ളപ്പാച്ചിലിൽ 4 പേർ ഇരുവഞ്ഞിപ്പുഴയില്‍ കുടുങ്ങി; കയാക്കിങ് റെസ്ക്യു സംഘമെത്തി രക്ഷിച്ചു

കോഴിക്കോട്∙ ഇരുവഞ്ഞിപ്പുഴയില്‍ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ നാലു പേരെ രക്ഷിച്ചു. മലബാർ റിവർ ഫെസ്റ്റിവൽ വൈറ്റ് വാട്ടർ കയാക്കിങ്ങ് ചാംപ്യൻഷിപ് മത്സരത്തിന്റെ വൊളന്റിയർമാരാണു പുഴയിൽ കുടുങ്ങിയത്. മലവെള്ളപ്പാച്ചിലിനെ തുടർന്നു മത്സരങ്ങൾ നിർത്തിവച്ചു. പുഴയിൽ പെട്ടെന്നു വെള്ളം ഉയർന്നതോടെ നാലു പേരും ഉയരം കൂടിയ പാറയിൽ കയറി. തുടർന്നു കയാക്കിങ് റെസ്ക്യു സംഘമെത്തി രക്ഷിക്കുകയായിരുന്നു. മലബാർ റിവർ ഫെസ്റ്റിവൽ വൈറ്റ് വാട്ടർ കയാക്കിങ്ങ് ചാംപ്യൻഷിപ് മത്സരം പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിതമായി പുഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടാവുകയായിരുന്നു.

