KSDLIVENEWS

Real news for everyone

മേയർ ആര്യ രാജേന്ദ്രനും സച്ചിൻദേവ് എം.എൽ.എയും വിവാഹിതരായി

SHARE THIS ON

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എം.എൽ.എ കെ.എം സച്ചിൻദേവും വിവാഹിതരായി. എ.കെ.ജി സെന്ററിൽ സെപ്തംബർ 4 ന് രാവിലെ 11 മണിയോടെ നടന്ന ലളിതമായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുളള മുതിർന്ന നേതാക്കൾ പങ്കെടുത്തു.

നേതാക്കൾ കൈമാറിയ മാല പരസ്പരം ചാർത്തി കൈകൊടുത്താണ് ഇരുവരും വിവാഹിതരായത്. മുഖ്യമന്ത്രി, സി.പി.എം തിരുവനന്തപുരം-കോഴിക്കോട് ജില്ലാ സെക്രട്ടറിമാർ അടുത്ത ബന്ധുക്കൾ എന്നിവരാണ് വേദിയിലുണ്ടായിരുന്നത്.


പ്രമുഖ നേതാക്കളെല്ലാം ഇരുവർക്കും ആശംസകളറിയിക്കാൻ എത്തി. മുഖ്യമന്ത്രി കുടുംബസമേതം എത്തിയാണ് ചടങ്ങിൽ പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!