യാത്രക്കാർ കുറഞ്ഞു ; കൊവിഡ് കാലത്തെ കൊള്ള നിറുത്തി വിമാനക്കമ്പനികൾ

മലപ്പുറം: ഗള്‍ഫ് സെക്ടറില്‍ യാത്രക്കാര്‍ കുറഞ്ഞതോടെ വിമാനടിക്കറ്റ് നിരക്ക് കുത്തനെ കുറച്ച് സ്വകാര്യ വിമാനക്കമ്ബനികള്‍. പ്രവാസികളുടെ തിരിച്ചുവരവ് കുറഞ്ഞതും കേരളത്തില്‍ കൊവിഡ് നിരക്കുയര്‍ന്നതും യാത്രക്കാരുടെ എണ്ണം കുറച്ചു.
പല രാജ്യങ്ങളിലേക്കും സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് നിലവിലുള്ളത്. പലയിരട്ടിയായി വര്‍ദ്ധിപ്പിച്ച ടിക്കറ്റ് നിരക്കാണ് വെട്ടിക്കുറച്ചത്. സ്
വകാര്യ വിമാനക്കമ്ബനികളെ അപേക്ഷിച്ച് എയര്‍ ഇന്ത്യ എക്സ്‌പ്രസിലാണ് നിരക്ക് കുറവ്. 1000 രൂപ വരെ വ്യത്യാസമുണ്ട്.
എയര്‍ഇന്ത്യ എക്സ്പ്രസില്‍ ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് ഈ ആഴ്ച്ച 5,907 രൂപയ്ക്ക് വരെ ടിക്കറ്റുണ്ട്. 6,620 രൂപയാണ് നവംബറിലെ കൂടിയ നിരക്ക്. 7,000 രൂപ മുതലാണ് സ്വകാര്യ വിമാനങ്ങളിലേത്.
കേരളത്തില്‍ നിന്ന് ദുബായിലേക്കും സമാനമായ തുകയാണ്. അബുദാബിയില്‍ നിന്ന് കൊച്ചി, കണ്ണൂര്‍, കോഴിക്കോട് റൂട്ടിലെല്ലാം 10,000 രൂപയ്ക്കുള്ളില്‍ ടിക്കറ്റുണ്ട്. ദുബായ്, അബുദാബി റൂട്ടുകളില്‍ സീസണ്‍ സമയങ്ങളില്‍ 25,000ത്തിന് മുകളില്‍ ഈടാക്കാറുണ്ട്. ഖത്തറിലെ ദോഹയില്‍ നിന്ന് കൊച്ചിയിലേക്ക് 6,900 രൂപയാണ് നിരക്ക്.
മിക്ക ഗള്‍ഫ് രാജ്യങ്ങളിലും ജനജീവിതം സാധാരണഗതിയിലായി. നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവരെ കമ്ബനികള്‍ നിരുത്സാഹപ്പെടുത്തുകയാണ്. നാട്ടിലും തിരിച്ചുമെത്തിയാലുള്ള ക്വാറന്റൈന്‍ കാലയളവ് ലീവ് കുറവുള്ളവരെ പിന്തിരിപ്പിക്കുന്നു. നിശ്ചിതസമയത്തിനുള്ളില്‍ തിരിച്ചെത്താനായില്ലെങ്കില്‍ ജോലിയെയും വിസയെയും ബാധിക്കും.
സൗദിയിലേക്ക് യാത്ര കഠിനം
ഏറ്റവും കൂടുതല്‍ മലയാളി പ്രവാസികളുള്ള സൗദി അറേബ്യ ഇന്ത്യയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ നിറുത്തി. സൗദിയിലെ ജിദ്ദ, ദമാം, റിയാദ് വിമാനത്താവളങ്ങളില്‍ നിന്നായി വന്ദേഭാരത് മിഷനില്‍ പരിമിതമായ വിമാനസര്‍വീസുകളുണ്ട്. ഓരോ മാസത്തെയും ഷെഡ്യൂള്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും സര്‍വീസിന് കൃത്യതയില്ല. 27,000 രൂപയോളമാണ് ടിക്കറ്റ് നിരക്ക്. കൊവിഡിന് മുമ്ബ് ശരാശരി 17,000 രൂപയ്ക്ക് ടിക്കറ്റ് ലഭിച്ചിരുന്നു.
നിലവില്‍ കേരളത്തില്‍ നിന്ന് ദുബായ് വഴിയാണ് സൗദിയിലേക്കുള്ള യാത്ര. 80,000 രൂപ വരെ ട്രാവല്‍ ഏജന്‍സികള്‍ ഈടാക്കും. ദുബായില്‍ ഒരാഴ്ച ക്വാറന്റൈനിലിരുന്ന ശേഷം കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വേണം സൗദിയിലെത്താന്‍. വിമാനടിക്കറ്റ്, വിസിറ്റിംഗ് വിസ, തൗമസ സൗകര്യമടക്കമുള്ളവയ്ക്കാണ് ഈ തുക. ജോലിയില്‍ അടിയന്തരമായി പ്രവേശിക്കേണ്ടവരാണ് ദുബായ് വഴി യാത്ര തിരിക്കുന്നത്.

