മഹാരാഷ്ട്രയിലെ കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം ; രണ്ട് മരണം

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ കെമിക്കല്‍ ഫാക്ടറിയില്‍ സ്ഫോടനം. വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര് കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പുലര്‍ച്ചെ 2.30 ഓടെയാണ് മുംബൈയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള ഖോപോളി നഗരത്തിലെ സജ്ഗാവ് വ്യാവസായിക മേഖലയിലെ ഫാക്ടറിയില്‍ സ്ഫോടനവും തുടര്‍ന്ന് തീപിടുത്തവും ഉണ്ടായതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ട് പേര് മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഖോപോളി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അഗ്നിശമന സേനയും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

