KSDLIVENEWS

Real news for everyone

അപകട മരണ നിരക്ക് കൂടാൻ കാരണം അമിതവേഗം ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

SHARE THIS ON

രാജ്യത്ത് റോഡപകടങ്ങളില്‍ മരണനിരക്ക് കൂടാന്‍ കാരണം അമിത വേഗതയും റോഡുകളുടെ തകരാറുമെന്ന് റിപ്പോര്‍ട്ട്. 2019ലെ റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയത്തിന്റെ വാര്‍ഷിക റോഡ് അപകട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. മന്ത്രാലയത്തിന്റെ ഗതാഗത ഗവേഷണ വിഭാഗം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍, 2019 ല്‍ ഇന്ത്യയില്‍ 4,49,002 റോഡ് അപകടങ്ങളില്‍ 1,51,113 പേര്‍ കൊല്ലപ്പെടുകയും 4,51,361 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പറയുന്നു. രാജ്യത്ത് പ്രതിദിനം 1,230 റോഡ് അപകടങ്ങളും 414 മരണങ്ങളും സംഭവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!