KSDLIVENEWS

Real news for everyone

കാറിലും ഓട്ടോയിലുമായി കടത്തിയ ഒന്നേമുക്കാൽ കിലോ കഞ്ചാവ് പിടിച്ചു

SHARE THIS ON

ബദിയഡുക്ക : കാറിലും ഓട്ടോയിലുമായി കടത്തിയ ഒന്നേമുക്കാൽ കിലോ കഞ്ചാവ് എക്സൈസ് പിടിച്ചു.

ഒരാൾ അറസ്റ്റിലായി. മറ്റൊരാൾ ഓടിരക്ഷപ്പെട്ടു. കഞ്ചാവ് കടത്താനുപയോഗിച്ച കാറും ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. നെക്രാജെ നാരംപാടിയിലെ അബ്ദുൾ റഫീഖിനെ(35)യാണ് അറസ്റ്റ് ചെയ്തത്.

ബദിയടുക്ക എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ എച്ച്.വിനുവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. നെല്ലിക്കട്ട-ബദിയടുക്ക റോഡിൽ വാഹനപരിശോധനയ്ക്കിടെ ബീജന്തടുക്ക ജങ്ഷനിൽനിന്ന് ചെടേക്കാൽ ഭാഗത്തേക്കുള്ള റോഡിൽ സംശയാസ്പദമായ രീതിയിൽ ഓട്ടോറിക്ഷയും കാറും നിർത്തിയിട്ടത് എക്സൈസിന്റെ ശ്രദ്ധയിൽപ്പെട്ടു. ഉദ്യോഗസ്ഥർ അവിടെയെത്തിയപ്പോഴേക്കും കാറിൽനിന്ന് ഒരാൾ ഓടിരക്ഷപ്പെട്ടു.

ഓട്ടോറിക്ഷയിലുണ്ടായിരുന്ന ആളെ ചോദ്യം ചെയ്തതോടെയാണ് ഓട്ടോയിൽ സൂക്ഷിച്ച കഞ്ചാവ് ശ്രദ്ധയിൽപെട്ടത്. ഓട്ടോയിൽനിന്ന് 270 ഗ്രാം കഞ്ചാവും കാറിൽനിന്ന്‌ ഒന്നരക്കിലോ കഞ്ചാവും കണ്ടെടുത്തു. ഓടിരക്ഷപ്പെട്ടത് തെക്കിൽ കുണ്ടടുക്കത്തെ മുഹമ്മദ് ഷെരീഫാണെന്ന് തിരിച്ചറിഞ്ഞതായി എക്സൈസ് സംഘം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!