KSDLIVENEWS

Real news for everyone

ബ്ലാക്ക് മെയിൽ; യുവാവിനെയും പെണ്‍സുഹൃത്തിനെയും അക്രമിച്ച് സ്വര്‍ണവും പണവും തട്ടിയെടുത്തു;  17കാരന്‍ ഉള്‍പ്പെടെ 3പേര്‍ അറസ്റ്റില്‍

SHARE THIS ON

കാസര്‍കോട്: കാസര്‍കോട്ടെ ലോഡ്ജ് മുറിയില്‍ വെച്ച് യുവാവിനെയും പെണ്‍സുഹൃത്തിനെയും അക്രമിച്ച് സ്വര്‍ണവും പണവും തട്ടിയെടുത്തു. പനത്തടി കോളിച്ചാല്‍ സ്വദേശിയായ 22കാരനും പെണ്‍സുഹൃത്തുമാണ് അക്രമത്തനിരയായത്. സംഭവത്തില്‍ കേസെടുത്ത കാസര്‍കോട് ടൗണ്‍ പൊലീസ് 17കാരന്‍ ഉള്‍പ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു.

നിരവധി കേസുകളിലെ പ്രതിയും മധൂര്‍ എസ്.പി നഗറിലെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ സാബിത്(30), നായന്മാര്‍മൂല അക്കരപ്പള്ളത്തെ അമീര്‍ അലി(30), 17കാരന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് 4.30നും രാത്രി 8 മണിക്കും ഇടയിലാണ് സംഭവം.
യുവാവും പെണ്‍സുഹൃത്തും കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ ലോഡ്ജിലാണ് മുറിയെടുത്തിരുന്നത്.

ലോഡ്ജ് മുറിയിലേക്ക് അതിക്രമിച്ചുകടന്ന പ്രതികള്‍ യുവാവിന്റെ മുഖത്തടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ യുവതിയുടെ ഒരു ജോഡി കമ്മല്‍ തട്ടിയെടുക്കുകയായിരുന്നു. യുവാവിന്റെ എ.ടി.എം കാര്‍ഡ് കൈക്കലാക്കിയ പ്രതികള്‍ 10,000 രൂപ തട്ടിയെടുക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!