KSDLIVENEWS

Real news for everyone

കുമ്പള ബംബ്രാണയിൽ പിജി വിദ്യാര്‍ഥിനികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റില്‍ ഇടിച്ചു; മൂന്നു വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്, വന്‍ ദുരന്തം ഒഴിവായത് ഭാഗ്യം കൊണ്ട് മാത്രം ‍

SHARE THIS ON

കുമ്പള: പിജി വിദ്യാർഥിനികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിച്ച് അപകടം. പോസ്റ്റ് തകർന്ന് റോഡിലും കാറിന് മുകളിലും വീണു. മൂന്നു വിദ്യാർഥിനികൾക്ക് പരിക്ക്. വൻ ദുരന്തം ഒഴിവായി. വ്യാഴാഴ്‌ച ഉച്ചയ്ക്ക് രണ്ടരയോടെ ബംബ്രാണ ജങ്ഷനിലാണ് അപകടം നടന്നത്. മംഗളൂരു ദെർളക്കട്ട കെഎസ് ഹെഗ്ഡെ മെഡിക്കൽ കോളേജിലെ വിദ്യാർഥിനികളാണ് അപകടത്തിൽ പെട്ടത്. കളത്തൂരിലെ ഒരു വിവാഹചടങ്ങിൽ പങ്കെടുത്ത് മടങ്ങവരികയായിരുന്നു ഇവർ.

ബംബ്രാണ ജങ്ഷനിലെത്തിയപ്പോൾ കാർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് തകർന്ന് കാറിനു മുകളിലും റോഡിലും വീണു. വൈദ്യുതി പ്രവഹിക്കുന്ന എച്ച്.ടി ലൈനുകളും റോഡിൽ പതിച്ചിരുന്നു. റോഡിൽ ഈ സമയത്ത് വാഹനങ്ങളൊന്നും ഇല്ലാത്തത് ദുരന്തം ഒഴിവായി. വിവരത്തെ തുടർന്ന് കെഎസ്ഇബി ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. അതിന് ശേഷമാണ് കാറിനകത്തുണ്ടായവർ പുറത്തിറങ്ങിയത്.

കാറിനുള്ളിലുണ്ടായിരുന്നവർക്ക് നിസാര പരിക്കേറ്റു. ഇവരെ കുമ്പളയിലെ ആശുപത്രിയിലേക്ക് മാറ്റി. കുമ്പള പൊലീസ് സ്ഥലത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!