KSDLIVENEWS

Real news for everyone


മിൻഹ ഓൺലൈൻ
നൂറാം ദിനാചരണം ഞായറാഴ്ച

SHARE THIS ON

കാസറഗോഡ്: സ്ത്രീ വിദ്യാഭ്യാസ മേഖലയിൽ പുതിയ ചരിത്രം സൃഷ്ടിച്ച്‌ കഴിഞ്ഞ മുഹർറം പത്തിന് ആരംഭിച്ച മിൻഹ ഓൺലൈൻ ഇസ്ലാമിക്‌ സ്റ്റഡീസിന്റ നൂറാ ദിനാചരണം ഈ മാസം 6ന് ഞായറാഴ്ച വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിക്കും.

നാളേക്കൊരു മിൻഹ തണൽ,
മിൻഹ അവാർഡ്‌ ധാനം,ഖുർആൻ ദിക്ർ സ്വലാത്ത് സമർപ്പണം,
അസ്മാഉൽ ബദ്ർ മജ്ലിസ്, മിൻഹയുടെ കടന്നുപോയ നൂറു ദിനങ്ങൾ എന്ന വിഷയത്തിൽ പ്രബന്ധം,കവിത ഉദ്ഘാടന സംഗമം,
സമാപന ദുആ മജ്ലിസ് എന്നിവ നടക്കും.

രാത്രി 8 മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന സംഗമത്തിൽ ഫാത്തിമ മുനവ്വറ സാക്കിയ സ്വാഗതം പറയും സയ്യിദത്ത് ഖദീജത്ത് അൽ കൗസർ ബീ.വി പ്രാർത്ഥന നടത്തും മിൻഹ ഡയറക്ടർ ഫാത്തിമ മിസ്‌രിയ്യ കെ.എം അദ്ധ്യക്ഷം വഹിക്കും. ഹാഫിളത്ത് ഫാത്തിമത്ത് സനാ ഉൽഘാടനം ചെയ്യും ഹാഫിളത്ത് ഖദീജത്ത് ശഹ്‌മ ഖിറാഅത്ത് പാരായണവും മിൻഹ കോടിനേറ്റർ സുമയ്യ അബ്ദുൽ ഖാദർ കൊയിലാണ്ടി ആമുഖ പ്രസംഗവും നടത്തും.

‘മിൻഹയുടെ കടന്നുപോയ നൂറു ദിനങ്ങൾ’ എന്ന വിഷയത്തിൽ ശാനിബ സാക്കിയ പ്രബന്ധവും റഷീദ അബ്ദുൽ മജീദ് മലപ്പുറം കവിതയും അവതരിപ്പിക്കും. ആലിമത്ത് ഖൈറുന്നിസാ,ആയിഷ അൻസാരി ദുബൈ എന്നിവർ പ്രസംഗം നടത്തും. ജുവൈരിയ്യ സാക്കിയ അസ്മാഉൽ ബദ്ർ മജ്ലിസിനും അനീസ ബേക്കൽ ഹദ്ദാദ് മജ്ലിസിനും നേതൃത്വം നൽകും ജീവകാരുണ്യ പ്രവർത്തന മേഖലയിലെ നിറ സാന്നിധ്യം സ്വാബിറ അബ്ദുൽ റഹിം ബങ്കരയ്ക്ക് മിൻഹ അവാർഡ്‌ സമ്മാനിക്കും.
റഫാ റഫീഖ് സാക്കിയ നന്ദി പ്രകാശിപ്പിക്കും.

രാത്രി 9.30ന് നടക്കുന്ന സമാപന സംഗമത്തിൽ മിൻഹ എജുക്കേഷനൽ ഗ്രൂപ്പ് ചെയർമാൻ മുനീർ അഹ്‌മദ്‌ സഅദി നെല്ലിക്കുന്ന് അദ്ധ്യക്ഷം വഹിക്കും തുഹ്‌ഫത്തുൽ മുഹ്‌ത്താജ് ഫൗണ്ടേഷൻ ചീഫ്‌ ഡയറക്ടർ ഡോ,അബ്ദുൽ റഷീദ് സൈനി കർണാടക ഉൽഘാടനം ചെയ്യും പ്രമുഖ ആത്മീയ പണ്ഡിതൻ സയ്യിദ് ഹംസ തങ്ങൾ അരിഫാഈ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകും.

🌹🌹🌹🌹🌹

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!