KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 112 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 111 പേർക്കും. 184 പേർക്ക് രോഗമുക്തി

SHARE THIS ON

കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്
വാര്‍ത്താക്കുറിപ്പ്- 05.12.2020

കാസര്‍കോട് ജില്ലയില്‍ 112 പേര്‍ക്ക് കോവിഡ്, 184 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ ശനിയാഴ്ച 112 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 111 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 184 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 8102 പേര്‍

വീടുകളില്‍ 7687 പേരും സ്ഥാപനങ്ങളില്‍ 415 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 8102 പേരാണ്. പുതിയതായി 596 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1306 പേരുടെ (ആര്‍ ടി പി സി ആര്‍- 272, ആന്റിജന്‍- 1020) സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 283 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 521 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 143 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. 184 ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ജില്ലയില്‍ ഇതുവരെ 22439 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1064 പേര്‍ വിദേശത്ത് നിന്നെത്തിയവരും 832 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 20543 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 21079 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവില്‍ 1123 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 827 പേര്‍ വീടുകളില്‍ ചികിത്സയിലാണ്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 237 ആയി.

ശനിയാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള വിവരങ്ങള്‍

ബദിയഡുക്ക- 1
ബേഡഡുക്ക- 6
ചെമ്മനാട്- 2
ചെറുവത്തൂര്‍-1
ദേലംമ്പാടി- 7
ഈസ്റ്റ് എളേരി- 1
കളളാര്‍- 3
കാഞ്ഞങ്ങാട്- 7
കാറഡുക്ക- 1
കാസര്‍കോട് – 2
കിനാനൂര്‍ കരിന്തളം- 14
കോടോംബേളൂര്‍- 6
കുമ്പള – 2
കുറ്റിക്കോല്‍ -1
മധൂര്‍- 3
മടിക്കൈ – 8
മംഗല്‍പാടി – 1
മഞ്ചേശ്വരം-2
മൊഗ്രാല്‍പുത്തൂര്‍-1
നീലേശ്വരം- 10
പടന്ന – 1
പള്ളിക്കര -1
പനത്തടി – 9
പിലിക്കോട് – 5
പുത്തിഗെ- 1
ഉദുമ – 4
വലിയപറമ്പ- 2
വെസ്റ്റ് എളേരി- 5

മറ്റ് ജില്ലക്കാര്‍

പാനൂര്‍- 1
പയ്യോളി-1
കുന്നമംഗലം- 1
കോളയാട്- 1
കൊട്ടാരക്കര- 1

ശനിയാഴ്ച്ച കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള വിവരങ്ങള്‍

അജാനൂര്‍-3
ബളാല്‍-12
ബേഡഡുക്ക-3
ചെമ്മനാട്-8
ചെങ്കള-2
ചെറുവത്തൂര്‍-1
ദേലംമ്പാടി-10
ഈസ്റ്റ് എളേരി-3
എന്‍മകജെ -1
കള്ളാര്‍-8
കാഞ്ഞങ്ങാട്-10
കാസര്‍കോട്-7
കയ്യൂര്‍ ചീമേനി-3
കിനാനൂര്‍ കരിന്തളം-6
കോടോംബേളൂര്‍-1
കുമ്പള-3
കുറ്റിക്കോല്‍-15
മധൂര്‍-4
മടിക്കൈ-9
മംഗല്‍പാടി-2
മഞ്ചേശ്വരം-2
മൊഗ്രാല്‍പുത്തൂര്‍-6
മുളിയാര്‍-3
നീലേശ്വരം-1
പടന്ന-1
പളളിക്കര-4
പനത്തടി-7
പിലിക്കോട്-12
പുല്ലൂര്‍പെരിയ-3
തൃക്കരിപ്പൂര്‍-3
ഉദുമ-9
വലിയപറമ്പ-3
വെസ്റ്റ് എളേരി-6

I &PRD KASARAGOD

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!