ആസാദ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ബോധവത്ക്കരണ ക്ലാസ് കാസറകോട് എസ് ഐ വിനോദ് ഉദ്ഘാടനം ചെയ്തു

ചൗക്കി ആസാദ് നഗർ ആസാദ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് കാസറകോട് എസ് ഐ വിനോദ് ഉൽഘാടനം ചെയ്തു. മുജീബ് ലിബാസ് അധ്യക്ഷത വഹിച്ചു. അബ്ദുൽ റസ്സാക്ക് അൽ അബ്റാരി പത്തനംതിട്ട മുഖ്യപ്രഭാഷണം നടത്തി. കോളിയാട് മുഹമ്മദാജി, ഇബ്രാഹിം കെ. ഇ അബ്ദുൽ കാദർ, ബി.എം അഷ്റഫ് , ഖാലിദ്, സിറാജ്, സർവാൻസ് ബഷീർ ജാസ് , ഹനീഫ് , സമദ് മുഹമ്മദ് കുഞ്ഞി എരിയാൽ സംസാരിച്ചു മുജീബ് ലിബാസ് സ്വാഗതവും ബിലാൽ നന്ദിയും പറഞ്ഞു

