KSDLIVENEWS

Real news for everyone

കുപ്പിവളപൊട്ടി കൈമുറിഞ്ഞു, ഒപ്പനക്കുപ്പായത്തിലാകെ രക്തം; പിന്മാറാതെ ആമിന,എ ഗ്രേഡ്

SHARE THIS ON

പെട്ടെന്ന് അവളെ കണ്ടപ്പോള്‍ കളിനിര്‍ത്തി വേദിയില്‍നിന്ന് ഇറങ്ങിയാലോന്ന് ചിന്തിച്ചതാ. പിന്നെ അവളുടെ ആവേശത്തിലാണ് ഞങ്ങള് ചുവടുവെച്ചത്. അവള്‍ തോല്‍ക്കാന്‍ തയ്യാറല്ലെങ്കില്‍ പിന്നെ ഞങ്ങളെങ്ങനെ മത്സരം പാതിവഴിയില്‍ നിര്‍ത്തും…’ ഹയര്‍സെക്കന്‍ഡറി ഒപ്പനമത്സരത്തില്‍ കൈയിലെ കുപ്പിവളപൊട്ടി വെള്ളക്കുപ്പായത്തിലും കാച്ചിമുണ്ടിലുമാകെ രക്തംപടര്‍ന്നെങ്കിലും തോറ്റുകൊടുക്കില്ലെന്ന വാശിയിലായിരുന്നു വയനാട് പനമരം ജി.എച്ച്.എസ്.എസിലെ ആമിന നിബ. അവളുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ഒടുവില്‍ എ ഗ്രേഡോടെയാണ് കൂട്ടുകാരികള്‍ വയനാട്ടിലേക്ക് ചുരംകയറുന്നത്.

ഒപ്പനയുടെ തുടക്കത്തില്‍ത്തന്നെ കുപ്പിവളപൊട്ടി ആമിനയുടെ കൈയില്‍നിന്ന് രക്തം ഒഴുകാന്‍തുടങ്ങിയിരുന്നു. ആ രക്തത്തുള്ളികള്‍ സഹമത്സരാര്‍ഥികളുടെ വസ്ത്രത്തിലേക്കും തെറിച്ചു.


ഫോട്ടോ: പി. കൃഷ്ണപ്രദീപ്‌
മത്സരത്തിന്റെ അവസാനമായപ്പോഴേക്കും ആമിനയുടെ വസ്ത്രത്തിലാകെ രക്തംപടര്‍ന്നു. ഇത് കണ്ട് സഹമത്സരാര്‍ഥികളും കാഴ്ചക്കാരും ഞെട്ടിയെങ്കിലും യാതൊന്നും സംഭവിക്കാത്തമട്ടില്‍ ആമിന ഒപ്പനപ്പാട്ടിന്റെ താളത്തിനൊപ്പം ചുവടുവെക്കുകയായിരുന്നു. മത്സരം കഴിഞ്ഞയുടന്‍ കുഴഞ്ഞുവീണ ആമിനയെ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!