KSDLIVENEWS

Real news for everyone

വിമാനത്തില്‍ വെച്ച്‌ രണ്ട് തവണ ഹൃദയാഘാതം; സഹയാത്രികനെ രക്ഷപ്പെടുത്തി ഇന്ത്യന്‍ വംശജനായ ഡോക്ടര്‍

SHARE THIS ON

വാഷിങ്ടണ്‍: വിമാനത്തില്‍ വെച്ച്‌ ഹൃദയാഘാതം സംഭവിച്ച സഹയാത്രികന് പുനര്‍ജന്‍മം നല്‍കിയത് ഇന്ത്യന്‍ വംശജനായി ഡോക്ടര്‍. 10മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഡോ. വിശ്വരാജ് വെമല 43കാരനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വന്നത്.

ബിര്‍മിങ്ഹാമില്‍ കണ്‍സല്‍ട്ടന്റ് ഹെപറ്റോളജിസ്റ്റ് ആണ് ഡോ. വിശ്വരാജ്. യു.കെയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനത്തിലാണ് യാത്രക്കാരന് ഹൃദയാഘാതം സംഭവിച്ചത്. അമ്മയെയും കൊണ്ട് ബംഗളൂരുവിലേക്ക് വരികയായിരുന്നു ഡോക്ടര്‍.

സഹയാത്രികരുടെയും വിമാനത്തിലെ മെഡിക്കല്‍ കിറ്റിന്റെയും സഹായത്തോടെയായിരുന്നു ഡോക്ടറുടെ ചികിത്സ. രണ്ട് തവണ ഹൃദയാഘാതം സംഭവിച്ച യാത്രക്കാരന്‍ വിമാനത്തിന്റെ സീറ്റിനിടയിലേക്ക് വീഴുകയായിരുന്നു. ഇയാള്‍ക്ക് മുമ്ബ് ഹൃദയാഘാതം സംഭവിച്ചിട്ടില്ല.

യാത്രക്കാരന് അടുത്തേക്ക് കുതിച്ചെത്തിയ ഡോക്ടര്‍ എന്തെങ്കിലും മരുന്ന് വിമാനത്തിലുണ്ടോ എന്ന് ജീവനക്കാരോട് ചോദിച്ചു. ഭാഗ്യവശാല്‍ എമര്‍ജന്‍സി കിറ്റ് സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഡോക്ടറുടെ പരിശ്രമത്തിനു ശേഷം ബോധം വീണ്ടെടുത്ത് ഡോക്ടറുമായി സംസാരിച്ചുകൊണ്ടിരുന്ന യാത്രക്കാരന്‍ പെട്ടെന്ന് വീണ്ടും ഹൃദയസ്തംഭനത്തിലേക്ക് പോയി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ യാത്രക്കാരനെ ഡോക്ടര്‍ രക്ഷപ്പെടുത്തുകയായിരുന്നു.

എങ്കിലും യാത്രക്കാരന്റെ അവസ്ഥയില്‍ ആശങ്ക വര്‍ധിച്ചതോടെ, പൈലറ്റ് മുംബൈ എയര്‍പോര്‍ട്ടില്‍ ലാന്‍ഡിങ്ങിന് ഏര്‍പ്പാട് ചെയ്തു. അവിടെ എമര്‍ജന്‍സി ജോലിക്കാര്‍ ഏറ്റെടുക്കുകയും യാത്രക്കാരനെ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകുകയും ചെയ്തു.

ജീവിതകാലത്തുടനീളം താനീ സംഭവം ഓര്‍ക്കുമെന്ന് ഡോക്ടര്‍ പറഞ്ഞു. മരണത്തില്‍ നിന്ന് രക്ഷപ്പെട്ട സഹയാത്രികന്‍ നിറകണ്ണുകളോടെ ഡോക്ടര്‍ക്ക് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!