KSDLIVENEWS

Real news for everyone

തിരുവനന്തപുരത്ത് സി.പി.എം-ബി.ജെ.പി. സംഘര്‍ഷം; ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്, പ്രതിഷേധവുമായി ശോഭ

SHARE THIS ON

തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിലെ കാട്ടായിക്കോണത്ത് സി.പി.എം- ബി.ജെ.പി സംഘർഷം. നാല് ബി.ജെ.പി. പ്രവർത്തകർക്ക് പരിക്കേറ്റു. ബിജുകുമാർ, ജ്യോതി, അനാമിക, അശ്വതി വിജയൻ എന്നിവർക്കാണ് പരിക്കേറ്റത്. ബൂത്ത് ഓഫീസുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. വിവരമറിഞ്ഞ് ബി.ജെ.പി. സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. നിലവിൽ ശോഭാ സുരേന്ദ്രൻ സംഭവസ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!