സംസ്ഥാനത്ത് പോളിങ് 50 ശതമാനം പിന്നിട്ടു; കനത്ത പോളിങില്‍ മുന്നണികള്‍ക്ക് പ്രതീക്ഷയും ആശങ്കയും

തിരുവനന്തപുരം: സംസ്ഥാനത്ത് മികച്ച പോളിങോടെ നിയമസഭാ തിരഞ്ഞെടുപ്പ് പുരോമിക്കുന്നു.ആദ്യ അഞ്ച് മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ വോട്ടിങ് ശതമാനം 50 ശതമാനം പിന്നിട്ടു. കനത്ത ത്രികോണ മത്സരം നടക്കുന്ന നേമം, കഴക്കൂട്ടം, മഞ്ചേശ്വരം മണ്ഡലങ്ങളിലടക്കം രാവിലെ മുതൽ കനത്ത പോളിങാണ്. കനത്ത ചൂടിലും വോട്ടർമാരുടെ ആവേശത്തോടെയുള്ള പ്രതികരണം മുന്നണികൾക്ക് ഒരുപോലെ പ്രതീക്ഷയും ആശങ്കയും സമ്മാനിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരടക്കമുള്ള നേതാക്കൾ നേതാക്കൾ രാവിലെ തന്നെ കുടുംബത്തോടൊപ്പമെത്തി വോട്ട് രേഖപ്പെടുത്തി. പോളിങ് ദിനത്തിലും മുന്നണി നേതാക്കൾ ആരോപണ പ്രത്യാരോപണങ്ങൾ തുടർന്നു.എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ രാവിലെ ഉയർത്തിയ ശബരിമല വിഷയം ഏറ്റെടുത്താണ് യുഡിഎഫ് നേതാക്കൾ പോളിങ് ദിനത്തിൽ പ്രസ്താവനകൾ നടത്തിയത്. സർക്കാരിന്റെ ഭരണ നേട്ടങ്ങളാണ് എൽഡിഎഫ് നേതാക്കൾ ഉയർത്തിയത്.

