KSDLIVENEWS

Real news for everyone

സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ പിടിച്ചു വാങ്ങി ക്ഷുഭിതനായി തല അജിത്ത്

SHARE THIS ON

ചെന്നൈ: സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ പിടിച്ചു വാങ്ങി തമിഴ് സൂപ്പര്‍താരം അജിത്ത്. വോട്ട് രേഖപ്പെടുത്തുന്നതിനായി തിരുവണ്‍മിയൂര്‍ മണ്ഡലത്തില്‍ എത്തിയതായിരുന്നു താരം. ഭാര്യ ശാലിനിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ ഒരുങ്ങവെ, ആരാധകരിലൊരാള്‍ അജിത്തിന്റെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചു. പെട്ടെന്ന് ഫോണ്‍ പിടിച്ചു വാങ്ങി കൈയില്‍ വയ‌്ക്കുകയായിരുന്നു താരം. വീണ്ടും ആരാധകര്‍ തിരക്ക് കൂട്ടിയതോടെ എല്ലാവരോടും മാറി നില്‍ക്കാന്‍ ദേഷ്യത്തോടെ പറയേണ്ടിയും വന്നു തലയ‌ക്ക്. അനുചിതമായ സാഹചര്യങ്ങളില്‍ പ്രതികരിക്കാന്‍ തന്നെ നിര്‍ബന്ധിക്കരുതെന്ന് മുമ്ബും അജിത്ത് ആരാധകരോട് പറഞ്ഞിട്ടുണ്ട്. പുതിയ ചിത്രമായ ‘വാലിമൈ’യുമായി ബന്ധപ്പെട്ടായിരുന്നു അത്. ക്രിക്കറ്റ് സ‌റ്റേഡിയത്തില്‍ വച്ച്‌ വാലിമൈയുടെ ഏറ്റവും പുതിയ വിവരങ്ങള്‍ പങ്കുവയ‌്‌ക്കാമോ എന്ന് ഒരു ആരാധകന്‍ ചോദിച്ചിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു അനാവശ്യ ചോദ്യങ്ങള്‍ അനുചിതമായ സാഹചര്യങ്ങളില്‍ തന്നോട് ചോദിക്കരുതെന്ന് അജിത്ത് നിര്‍ദേശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!