അനാരോഗ്യം; വി എസ് അച്യുതാനന്ദന് വോട്ടു ചെയ്യാന്‍ പോയില്ല

തിരുവനന്തപുരം: അനാരോഗ്യം മൂലം ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ് അച്യുതാനന്ദന് വോട്ടു ചെയ്യാന്‍ പോയില്ല. പോസ്റ്റല്‍ വോട്ടിനായി നേരത്തെ ശ്രമം നടത്തിയിരുന്നെങ്കിലും അതും വിജയിച്ചിരുന്നില്ല.
ശാരീരിക വിഷമതകളെ തുടര്‍ന്നു കഴിഞ്ഞ ഒന്നരവര്‍ഷമായി അദ്ദേഹം വിശ്രമത്തിലാണ്. യാത്ര ചെയ്യരുതെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു.
ഇതാണ് വോട്ടു ചെയ്യാന്‍ പോകാന്‍ സാധിക്കാതിരുന്നത്. ആലപ്പുഴ അമ്ബലപ്പുഴ മണ്ഡലത്തിലാണു വര്‍ഷങ്ങളായി വി.എസിന് വോട്ട്. പുന്നപ്രയിലെ പറവൂര്‍ സര്‍ക്കാര്‍ സ്കൂളിലായിരുന്നു ബൂത്ത്.
എന്നാല്‍ മകന് വി.എ.അരുണ്‍കുമാറും കുടുംബവും പുന്നപ്രയിലെത്തി വോട്ട് ചെയ്തു.

