KSDLIVENEWS

Real news for everyone

ഇന്ധന, പാചകവാതക വില വര്‍ധനവിനു പിന്നാലെ സാധനങ്ങള്‍ക്ക് പൊള്ളുന്ന വില

SHARE THIS ON

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 115.02 രൂപയും ഡീസല്‍ ലിറ്ററിന് 101.72 രൂപയുമാകും. ഇന്നലെയും രാജ്യത്ത് ഇന്ധന വില വര്‍ധിച്ചിരുന്നു. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്നലെ വര്‍ധിപ്പിച്ചത്.

ഇന്ധനവില വര്‍ധന ഇപ്പോള്‍ ഇന്ത്യന്‍ ജനതയെ സംബന്ധിച്ച്‌ നിത്യേനെ സംഭവിക്കുന്ന പതിവ് കാര്യമാണ്. ഓരോ ദിവസവും പെട്രോളിനും ഡീസലിനും വില ഉയരുന്നതോടെ സാധനങ്ങള്‍ക്ക് പൊള്ളുന്ന വിലയാകുകയാണ്. സാധാരണ കുടുംബങ്ങളുടെ ബജറ്റ് പതിവായ ഇന്ധനവില വര്‍ധനയുടെ പശ്ചാത്തലത്തില്‍ താളം തെറ്റിയിരിക്കുകയാണ്.

ക്രൂഡ് ഓയില്‍ വില ബാരലിന് ഓരോ ഡോളര്‍ വര്‍ധിക്കുമ്ബോഴും പെട്രോളിന്റേയും ഡീസലിന്റേയും റീടെയില്‍ വിലയില്‍ 52 പൈസ മുതല്‍ 60 പൈസ വരേയും എണ്ണക്കമ്ബനികള്‍ വര്‍ധിപ്പിക്കാറുണ്ട്. ക്രൂഡ് ഓയില്‍ വില വര്‍ധനയെ മറികടക്കാനാണ് എണ്ണക്കമ്ബനികളുടെ ഈ നടപടി.

കഴിഞ്ഞ നവംബര്‍ നാല് മുതല്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 28.4 ഡോളര്‍ ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ 108.9 ഡോളറാണ് ഒരു ബാരല്‍ ക്രൂഡ് ഓയിലിന്റെ വില. ബ്രെന്റ് ക്രൂഡ് ഓയില്‍ വില അനുസരിച്ച്‌ രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍ 5.5 മുതല്‍ 7.8 രൂപയുടെ വര്‍ധന ഇനിയും വരാന്‍ സാധ്യതയുണ്ട്.

എന്നിരുന്നാലും, പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വെട്ടിക്കുറച്ച്‌, ഉയര്‍ന്ന ക്രൂഡ് ഓയില്‍ വില ഉപഭോക്താക്കളില്‍ ചെലുത്തുന്ന ആഘാതം കുറയ്ക്കാന്‍ കേന്ദ്രത്തിന് സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!