KSDLIVENEWS

Real news for everyone

ഇന്ധന, പാചകവാതക വില വര്‍ധന; അടിയന്തരപ്രമേയ നോട്ടീസ് നല്‍കി കോണ്‍ഗ്രസ് എം.പി മാര്‍

SHARE THIS ON

ഇന്ധന, പാചകവാതക വില വര്‍ധനയ്ക്കെതിരെ ലോക് സഭയില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കി കോണ്‍ഗ്രസ് എം പി മാര്‍. എം പി മാരായ കൊടിക്കുന്നില്‍ സുരേഷ്, ഹൈബി ഈഡന്‍ എന്നിവരാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. രാജ്യത്ത് ഇന്ധന വില വര്‍ധന പതിവ് പോലെ ഇന്നും പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയാണ് വര്‍ധിപ്പിച്ചത്. ഡീസല്‍ വിലയിലാകട്ടെ ലിറ്ററിന് 84 പൈസയും വര്‍ധിപ്പിച്ചു. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടങ്ങിയ വില വര്‍ധനവ് തുടര്‍ച്ചയായി കുതിക്കുകയാണ്. മാര്‍ച്ച്‌ 21 മുതല്‍ തുടങ്ങി ഇതുവരെ ഒരു ദിവസമൊഴികെ തുടര്‍ച്ചയായ എല്ലാ ദിവസവും വില വര്‍ധിച്ചു.(congress mp protest against petrol hike)

അതേസമയം ഇന്ധന വില വര്‍ധനവില്‍ വിശദീകരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രി രംഗത്ത് എത്തി. പാര്‍ലമെന്‍റിലാണ് മന്ത്രിയുടെ വിശദീകരണം. വിവിധ ലോക രാജ്യങ്ങളില്‍ അനുഭവപ്പെട്ട വില വര്‍ധനവ് ഇന്ത്യയില്‍ ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി എച്ച്‌എസ് പുരി ലോക്സഭയില്‍ പറഞ്ഞു.

മറ്റ് രാജ്യങ്ങളില്‍ വര്‍ധിച്ച വിലയുടെ പത്തിലൊന്ന് മാത്രമാണ് ഇന്ത്യയില്‍ ഇന്ധനവില വര്‍ധിപ്പിച്ചത്. 2021 ഏപ്രിലിനും മാര്‍ച്ച്‌ 22നും ഇടയില്‍ ഇന്ധന വില താരതമ്യം ചെയ്യുമ്ബോള്‍ യുഎസില്‍ 51%, കാനഡ 52%, ജര്‍മ്മനി 55%, യുകെ 55%, ഫ്രാന്‍സ് 50%, സ്പെയിന്‍ 58% എന്നിങ്ങനെയാണ് വര്‍ധനവ്. അതേസമയം ഇന്ത്യയില്‍ ഇത് അഞ്ച് ശതമാനം മാത്രമാണ്. എച്ച്‌എസ് പുരി ലോക്സഭയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!