ഡോക്ടറെ ആക്രമിച്ചു, ട്രക്കില്‍ തൂങ്ങി യാത്ര, രത്നഗിരിയില്‍ ഫോണ്‍ ഓണായി; ഷാരൂഖിന് പിടിവീണു

കണ്ണൂരിലെത്തിയ ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ യുവാവ് സഹയാത്രികരെ തീകൊളുത്തിയ ബോഗിയിൽ പോലീസ് പരിശോധന നടത്തുന്നു, പ്രതി ഷഹറൂഖ് സെയ്ഫി അക്രമി എലത്തൂരില്‍ ഉപേക്ഷിച്ചതെന്നു കരുതുന്ന ബാഗും വസ്തുക്കളും മൊബൈല്‍ ഫോണും നോട്ടുബുക്കും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഷാരൂഖ് ഉപയോഗിച്ചിരുന്ന ഫോണില്‍ രണ്ട് സിംകാര്ഡുകളുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സിന് വിവരംകിട്ടുന്നു. തിങ്കളാഴ്ച മഹാരാഷ്ട്രയിലെ രത്നഗിരിക്ക് സമീപം പാളത്തില്‍ ബോധമില്ലാത്ത നിലയില്‍ ഷാരൂഖിനെ കണ്ടെത്തുന്നു. നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുന്നു. പരിക്ക് മാരകമായതിനാല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആംബുലന്‍സിലുണ്ടായിരുന്ന ഡോക്ടറെ ആക്രമിച്ചശേഷം ഇയാള്‍ രക്ഷപ്പെട്ടു. പിന്നീട് ഒരു ട്രക്കിന്റെ പിന്നില്‍ തൂങ്ങിപ്പിടിച്ച് യാത്രചെയ്യുന്നത് കണ്ട് പോലീസും നാട്ടുകാരും താഴെയിറക്കി രത്നഗിരി ജില്ലാ ആശുപത്രിയിലെത്തിച്ചു. തിങ്കളാഴ്ച രാത്രി രത്നഗിരിയില്‍വെച്ച് ഷാരൂഖിന്റെ ഫോണ്‍ പ്രവര്‍ത്തനക്ഷമമായത് ഇന്റലിജന്‍സ് കണ്ടെത്തുന്നു. ഷാരൂഖ് ചികിത്സയിലായിരുന്ന ജില്ലാ ആശുപത്രിയായിരുന്നു ലൊക്കേഷന്‍. ഈ വിവരം മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡിന് (എ.ടി.എസ്.) കൈമാറി. എ.ടി.എസ്. എത്തിയപ്പേഴേക്കും ഷാരൂഖ് ആശുപത്രിയില്‍നിന്ന് കടന്നു. പോലീസ് തിരയുന്നുണ്ടെന്ന് മനസ്സിലാക്കി രത്നഗിരി കടപ്പുറത്ത് ചൊവ്വാഴ്ച രാത്രി വൈകുവോളം ചുറ്റിക്കറങ്ങി. തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനു പുറത്തുള്ള ശൗചാലത്തിനു സമീപം ഉറക്കം. രാത്രി 12 മണിക്ക് ശേഷം രണ്ട് ആര്.പി.എഫ്. കോണ്‍സ്റ്റബിള്‍മാര്‍ റോന്തുചുറ്റാനെത്തുന്നു. ഷാരൂഖിനെ തിരിച്ചറിയുന്നു. ഭീകരവിരുദ്ധ സ്ക്വാഡും 25 പേരര്ങുന്ന പോലീസ് സംഘവുമെത്തി അറസ്റ്റ് ചെയ്യുന്നു”

