‘മൂന്നാം ലോക മഹായുദ്ധം വിദൂരമല്ല’; മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ജോ ബൈഡന്‍ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മൂന്നാം ലോക മഹായുദ്ധത്തെ അഭിമുഖീകരിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിലവിലെ യുഎസ് സര്‍ക്കാര്‍ രാജ്യത്തെ നശിപ്പിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. നീലച്ചിത്ര നടിക്ക് പണം നല്‍കിയെന്ന കേസില്‍ കോടതിയില്‍ ഹാജരായി വിട്ടയച്ചതിന് പിന്നാലെ നടത്തിയ പൊതു പ്രസംഗത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ആണവായുധങ്ങള്‍ പ്രയോഗിക്കുമെന്ന് വിവിധ രാജ്യങ്ങളില്‍ നിന്ന് തുറന്ന ഭീഷണിയുണ്ട്. തന്റെ ഭരണകാലത്ത് മറ്റ് രാജ്യങ്ങള്‍ ഒരിക്കലും ഇത്തരത്തില്‍ പരാമര്‍ശിക്കുകയോ അവര്‍ക്കിടയില്‍ അത്തരം ഉണ്ടാവുകയോ ചെയ്തിട്ടില്ലെന്നും ട്രംപ് പറഞ്ഞു. ”ബൈഡന്‍ ഭരണകൂടം ഒരു ആണവ മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നയിച്ചേക്കാം. വിശ്വസിച്ചാലും ഇല്ലെങ്കിലും നമ്മള്‍ അതില്‍ നിന്നും ഒരുപാട് അകലെയല്ല’- ട്രംപ് തന്റെ മാര്‍ലാഗോയിലെ പ്രസംഗത്തിനിടെ പറഞ്ഞു. പ്രസിഡന്റ് ജോ ബൈഡന്റെ കീഴില്‍ അമേരിക്ക ഇപ്പോള്‍ കുഴപ്പത്തിലാണ്. നമ്മുടെ സമ്ബദ്വ്യവസ്ഥ തകരുകയാണ്. പണപ്പെരുപ്പം നിയന്ത്രണാതീതമാണ്. റഷ്യ ചൈനയുമായി ചേര്‍ന്നു. സൗദി അറേബ്യ ഇറാനുമായി ചേര്‍ന്നു. നിങ്ങള്‍ക്ക് വിശ്വസിക്കാനുകുന്നുണ്ടോയെന്നും ട്രംപ് ചോദിച്ചു. ചൈനയും റഷ്യയും ഇറാനും ഉത്തരകൊറിയയും ചേര്‍ന്ന് ഭീഷണിപ്പെടുത്തുന്നതും വിനാശകരവുമായ ഒരു സഖ്യമായി രൂപപ്പെട്ടിട്ടുണ്ടെന്നും തന്റെ നേതൃത്വത്തില്‍ ഒരിക്കലും ഇങ്ങനെ സംഭവിക്കാന്‍ സാധ്യതയില്ലായിരുന്നുവെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു.’ഞാന്‍ നിങ്ങളുടെ പ്രസിഡന്റായിരുന്നെങ്കില്‍ ഇത് ഒരിക്കലും സംഭവിക്കില്ലായിരുന്നു. റഷ്യ യുക്രൈനെ ആക്രമിക്കില്ല. എല്ലാവരുടെയും ജീവന്‍ രക്ഷിക്കുമായിരുന്നു. ആ മനോഹരമായ നഗരങ്ങളെല്ലാം നിലനില്‍ക്കുമായിരുന്നു’- റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. അതേസമയം ലൈംഗികബന്ധം മറച്ചുവെയ്ക്കാന്‍ പോണ്‍ താരത്തിന് പണം നല്‍കിയെന്ന കേസില്‍ അറസ്റ്റിലായ ട്രംപിന്‍റെ വാദം പൂര്‍ത്തിയായി. കുറ്റപത്രം വായിച്ചുകേട്ട ട്രംപ് ആരോപണങ്ങള്‍ നിഷേധിച്ചു. ട്രംപിനെതിരെ 34 കുറ്റങ്ങളാണ് ചുമത്തിയത്. കോടതി നടപടിക്ക് മുന്നോടിയായി ട്രംപിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും വാദം പൂര്‍ത്തിയാക്കിയ ശേഷം വിട്ടയച്ചു. ഫ്‌ലോറിഡയിലെ വസതിയില്‍ നിന്ന് തിങ്കളാഴ്ച രാത്രിയാണ് ട്രംപ് ന്യൂയോര്‍ക്കിലെത്തിയത്. മുതിര്‍ന്ന ഉപദേഷ്ടാവ് ജാസന്‍ മില്ലര്‍, വക്താവ് സ്റ്റീവന്‍ഷെങ് എന്നിവരും ട്രംപിനൊപ്പമുണ്ടായിരുന്നു. ന്യൂയോര്‍ക്കിലെ ട്രംപ് ടവറില്‍ നിന്ന് മാന്‍ഹാട്ടന്‍ കോടതിയിലേക്ക് കനത്ത സുരക്ഷയിലായിരുന്നു ട്രംപിന്റെ യാത്ര. കോടതി പരിസരത്തും വന്‍?തോതില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. കോടതി നടപടി ക്രമങ്ങളുടെ ഭാഗമായാണ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് കുറ്റപത്രം വായിക്കല്‍ ഉള്‍പ്പെടെയുള്ള നടപടിയ്ക്കു ശേഷം ട്രംപിനെ വിട്ടയച്ചു. തനിക്ക് മേല്‍ ചുമത്തിയ 34 കുറ്റങ്ങളും നിഷേധിച്ച ട്രംപ്, താന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ചു. വാദം പൂര്‍ത്തിയായതിന് പിന്നാലെ ട്രംപ് കോടതിയില്‍ നിന്ന് മടങ്ങി. എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. കേസില്‍ ഡിസംബര്‍ നാലിന് വീണ്ടും വാദം കേള്‍ക്കും. വിചാരണ 2024 ജനുവരിയില്‍ ആരംഭിക്കും. പോണ്‍ താരം സ്റ്റോമി ഡാനിയേല്‍സുമായുള്ള ലൈംഗികബന്ധം മറച്ചുവെക്കാന്‍ 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്‍പ് 1.30 ലക്ഷം ഡോളര്‍ നല്‍കിയെന്നാണു ട്രംപിനെതിരായ കേസ്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചാണ് ട്രംപ് പണം നല്‍കിയതെന്നാണ് പ്രധാന ആരോപണം. കഴിഞ്ഞയാഴ്ചയാ?ണ് മന്‍ഹാട്ടന്‍ ഗ്രാന്‍ഡ് ജൂറി ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

