KSDLIVENEWS

Real news for everyone

സാന്ത്വനം കുടിവെള്ള പദ്ധതി സമർപ്പിച്ചു

SHARE THIS ON


നെല്ലിക്കട്ട: ജലമാണ് ജീവൻ എന്ന പ്രമേയത്തിൽ എസ് വൈ എസ് സാമൂഹികം ഡയറക്ടറേറ്റ് നടത്തിവരുന്ന ജലസംരക്ഷണ ക്യാമ്പയിൻ ഭാഗമായി സാന്ത്വനം നെല്ലിക്കട്ടയുടെ ആഭിമുഖ്യത്തിൽ രണ്ടാമത് കുടിവെള്ള പദ്ധതി ദേളി അരമങ്ങാനത്ത് നാടിന് സമർപ്പിച്ചു. കുടിവെള്ളത്തിനും വീട്ടാവശ്യത്തിനും ബുദ്ധിമുട്ട് അനുഭവിക്കുന്ന ഏഴോളം കുടുംബങ്ങൾക്കാണ് ഈ പദ്ധതിയിലൂടെ ആശ്വാസമാകുന്നത്. ഒരു ലക്ഷത്തോളം രൂപ ചെലവിൽ നിർമ്മിച്ച സാന്ത്വനം കുടിവെള്ള പദ്ധതിയുടെ സമർപ്പണം കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദർ മദനി ഉദ്ഘാടനം ചെയ്തു. സാമൂഹികം ജില്ലാ ഡയറക്ടറേറ്റ് അംഗങ്ങളായ ഫൈസൽ നെല്ലിക്കട്ട, ലത്തീഫ് പള്ളത്തടുക്ക, അബ്ദുൽ റസാക്ക് മുസ്ലിയാർ സാന്ത്വനം നെല്ലിക്കട്ട ഭാരവാഹികളായ ഹാഫിസ് സഅദ് ഹിമമി, ഷംസുദ്ദീൻ പൈക്ക, നസീർ നെല്ലിക്കട്ട, ഉനൈസ് നെല്ലിക്കട്ട തുടങ്ങിയവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!