KSDLIVENEWS

Real news for everyone

മദീനയില്‍ വിശ്വാസികളുടെ തിരക്ക്; ആദ്യ 10 ദിവസത്തില്‍ ഒരു കോടി വിശ്വാസികളെത്തി

SHARE THIS ON

റിയാദ്: റമദാനിലെ ആദ്യ പത്ത് ദിവസങ്ങളില്‍ ഒരു കോടിയിലധികം വിശ്വാസികള്‍ മദീനയിലെ പ്രവാചകന്‍്റെ പള്ളി സന്ദര്‍ശിച്ചു. വിശ്വാസികള്‍ക്ക് കര്‍മ്മങ്ങള്‍ ചെയ്യാന്‍ മികച്ച സൌകര്യങ്ങളാണ് ഇരു ഹറമുകളിലും ഒരുക്കിയിട്ടുള്ളത്. റമദാനിലെ ശേഷിക്കുന്ന ദിവസങ്ങളില്‍ ഇരുഹറമുകളിലും തിരക്ക് വര്‍ധിക്കും. റമദാനിലെ ആദ്യ 10 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍, ഒരു കോടിയിലധികം വിശ്വാസികള്‍ മദീനയിലെ പ്രവാചകന്‍റെ പള്ളി സന്ദര്‍ശിച്ചതായി മസ്ജിദുന്നബവി കാര്യാലയം അറിയിച്ചു. ആരാധനക്കെത്തുന്നവര്‍ക്കും, സന്ദര്‍ശകര്‍ക്കും കര്‍മങ്ങള്‍ സുഗമമായി ചെയ്യാനുള്ള അവസരമൊരുക്കിയിട്ടുണ്ട്. മസ്ജിദിന് അകവും മുറ്റങ്ങളും അണുവിമുക്തമാക്കുന്ന പ്രക്രിയയും മുടങ്ങാതെ നടക്കുന്നുണ്ട്. ലക്ഷകണക്കിന് വിശ്വാസികളാണ് ഇരു ഹറമുകളിലും ദിവസവും എത്തുന്നത്. ഉംറ കര്‍മത്തിനും മദീനയിലെ റൌദയില്‍ നമസ്കരിക്കുന്നതിനും മാത്രമേ പെര്‍മിറ്റ് നിര്‍ബന്ധമാക്കിയിട്ടുള്ള. ലോക മുസ്‌ലിംകള്‍ക്ക് ഉംറയുമായി ബന്ധപ്പെട്ട കര്‍മങ്ങളും രണ്ട് വിശുദ്ധ മസ്ജിദുകളിലെ നമസ്‌കാരവും നിര്‍വഹിക്കാന്‍ മികച്ച സൌകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇതിന് സൗദി ഭരണ നേതൃത്വത്തിന് ഇരുഹറം കാര്യാലയം മേധാവിനന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!