KSDLIVENEWS

Real news for everyone

കര്‍ണാടകയില്‍ പരീക്ഷക്കിടെ കൂട്ട കോപ്പിയടി; 16 അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

SHARE THIS ON

ബംഗളുരു| കര്‍ണാടകയിലെ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ എസ്.എസ്.എല്‍.സി പരീക്ഷക്കിടെ കൂട്ട കോപ്പിയടി. അഫ്സല്‍പൂര്‍ താലൂക്കിലെ ഗൊബ്ബുരു (ബി) വില്ലേജിലുള്ള സര്‍ക്കാര്‍ ഹൈസ്‌കൂളിലാണ് കൂട്ട കോപ്പിയടി നടന്നത്. സംഭവത്തില്‍ പ്രധാനധ്യാപകന്‍ ഉള്‍പ്പെടെ 16 അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു. പ്രധാനാധ്യാപകന്‍ ഗൊല്ലാളപ്പ ഗുരപ്പ, അധ്യാപകരായ ഭീമശങ്കര്‍ മഡിവാള്‍, രവീന്ദ്ര, ദേവീന്ദ്രപ്പ യരഗല്‍, സവിതാഭായ് ജമാദാര്‍, അനിത, നാഗ് എന്നിവരെ സസ്പെന്‍ഡ് ചെയ്യാന്‍ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍ ആനന്ദ് പ്രകാശ് മീണ ഉത്തരവിട്ടു. പരീക്ഷാ ഹാളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കുന്നതിനായി എസ്.പി ഇഷ പന്ത് തിങ്കളാഴ്ച സ്‌കൂളിലെത്തിയിരുന്നു. പരീക്ഷാ ഹാളിന്റെ പരിസരത്ത് പുസ്തകത്തിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പികളും കോപ്പിയടിക്ക് ഉപയോഗിച്ച നോട്ടുകളും കണ്ടെത്തി. പരീക്ഷാനടത്തിപ്പില്‍ പരീക്ഷാകേന്ദ്രം ചീഫ് സൂപ്രണ്ടിന്റെയും കസ്റ്റോഡിയന്റെയും റീജണല്‍ വിജിലന്‍സ് സ്‌ക്വാഡിന്റെയും വീഴ്ചയെക്കുറിച്ച്‌ പരാതിപ്പെട്ട് എസ്.പി, ആനന്ദ് പ്രകാശ് മീണയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മീണ അധ്യാപകര്‍ക്കെതിരെ നടപടിയെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!