KSDLIVENEWS

Real news for everyone

സർഗാത്മക വിദ്യാഭ്യാസത്തിലൂടെ വിദ്യാർത്ഥികൾ പ്രബുദ്ധരാവണം – എസ് എസ് എഫ്

SHARE THIS ON

ഉപ്പള: കോവിഡ് കാലത്ത് വിദ്യാഭ്യാസ മേഖല വളരെ പ്രതികൂലമായ സാഹചര്യത്തിലൂടെ കടന്ന് പോകുമ്പോഴും സർഗാത്മക വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികൾ പ്രബുദ്ധത കൈവരിച്ചവരാവണം. പഠന, പാഠ്യേതര പ്രവർത്തങ്ങളിൽ അവസരങ്ങൾ ഉപയോഗപ്പെടുത്തി കഴിവുകൾ പരിപോഷിപ്പിക്കണമെന്നും ഓൺലൈൻ സാധ്യതകളെ ഉപയോഗപ്പെടുത്തണമെന്നും എസ് എസ് എഫ് ഉപ്പള ഡിവിഷൻ അർദ്ധ വാർഷിക കൗൺസിൽ “അനലൈസ” ആവശ്യപ്പെട്ടു.
ഇതിന്റെ ഭാഗമായി ഡിവിഷനിലെ നാൽപത്ത് യൂണിറ്റുകളിൽ ജൂലൈ ,ആഗസ്റ്റ് മാസങ്ങളിലായി വ്യത്യസ്ത കലാ, സാഹിത്യ മത്സരങ്ങൾ, പഠന ക്യാമ്പുകൾ, ഹാപ്പി ലേണിംഗ് , കരിയർ സമ്മിറ്റ്, മഴവിൽ ദൗറ, ഫാമിലി സുംറ, ഫാമിലി ,ബ്ലോക്ക്, യൂണിറ്റ് സാഹിത്യോത്സവുകൾ സംഘടിപ്പിക്കും. പി. എസ് .സി അടക്കമുള്ള മത്സര പരീക്ഷകളിൽ തൽപരരായ വിദ്യാർത്ഥികൾക്ക് കോമ്പിറ്റേറിവ് സർക്കിൾ, ടീൻസ് മീറ്റ്കൾ സംഘടിപ്പിച്ച് പരിശീലനങ്ങൾ നൽകും. വിസ്ഡം എജ്യൂകേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ സഹായത്തോടെ വിവിധ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ ആസൂത്രണം ചെയ്തു.
എസ് എസ് എഫ് ഉപ്പള ഡിവിഷൻ പ്രസിഡന്റ ബദ്റുൽ മുനീർ സഖാഫി അട്ടഗോളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിൽ ജില്ലാ ഫിനാൻസ് സെക്രട്ടറി അബ്ദുറശീദ് സഅദി പൂങ്ങോട് ഉദ്ഘാടനം ചെയ്തു. ഫാറൂഖ് സഖാഫി ഏരോൽ,ഫൈസൽ സൈനി ബദിയടുക്ക കൗൺസിൽ നടപടികൾക്ക് നേതൃത്വം നൽകി.ജനറൽ സെക്രട്ടറി സൈനുദ്ധീൻ സുബൈകട്ട സംഘടനാ റിപ്പോർട്ടും, മൊയ്ദീൻ സ്വാദിഖ് അടുക്ക പ്രവർത്തന റിപോർട്ടും, ശഫീഖ് സഖാഫി സോങ്കാൽ സാമ്പത്തിക റിപോർട്ടും അവതരിപ്പിച്ചു.ഖലീൽ സഖാഫി ചിന്നമുഗർ, അഫ്സൽ മുഹമ്മദ് കയർക്കട്ട, ഇർഫാദ് സുറൈജി സോങ്കാൽ, അബ്ദുന്നാസർ ബേകൂർ, അബ്ദുല്ല സഖാഫി സോങ്കാൽ, ജാഫർ ഹിമമി കനിയാല തുടങ്ങിയവർ സമ്പന്ധിച്ചു.ജനറൽ സെക്രട്ടറി സ്വാഗതവും അബ്ദുൽ അസീസ് അട്ടഗോളി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!