ഓടുന്ന ബൈക്കിലിരുന്ന് കുളിയും കുളിപ്പിക്കലും റീല്‍സാക്കി, കൈയ്യോടെ പിടികൂടി എംവിഡി, പിന്നാലെ ട്രോള്‍

ഓടുന്ന ബൈക്കിലിരുന്ന് കുളിക്കുകയും കുളിപ്പിക്കുകയും ചെയ്ത യുവാക്കളെ കൈയ്യോടെ പിടികൂടി മോട്ടോര്‍ വാഹന വകുപ്പ്. റോഡിലൂടെ ബൈക്ക് ഓടിച്ച് പോകുന്ന യുവാക്കളാണ് ഇത്തരമൊരു ട്രാഫിക് നിയമലംഘനം നടത്തിയിരിക്കുന്നത്. റീല്‍സ് ചെയ്യാന്‍ വേണ്ടിയായിരുന്നു ഈ സാഹസം. പിറകിലിരിക്കുന്നയാള്‍ ബക്കറ്റും മഗ്ഗുമായി കുളിക്കുകയും കുളിപ്പിക്കുകയും ചെയ്യുന്നതാണ് വീഡിയോ.
വീഡിയോ വൈറലായതോടെ ഇവരെ പിടികൂടിയ മോട്ടോര്‍ വാഹന വകുപ്പ് ഇവരുടെ ലൈസന്‍സ് താത്കാലികമായി റദ്ദ് ചെയ്തു. ഇവരുടെ വീഡിയോ ട്രോള്‍ സഹിതം എംവിഡിയുടെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചു. നിയമ ലംഘനങ്ങള്‍ റീല്‍സ് ആക്കുന്നവരോട് എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. യുവാക്കളുടെ കുളി വീഡിയോയും ഒപ്പം ആക്ഷന്‍ ഹീറോ ബിജു സിനിമയിലെ രംഗങ്ങളും ചേര്‍ത്താണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ട്രോള്‍.
അതേസമയം നിരത്തിലെ നിയമലംഘനങ്ങളില്‍ പിടികൂടുന്നത് നിരവധി പേരെയാണ്. വിദ്യാര്‍ത്ഥികളെ കുത്തിനിറച്ചുള്ള യാത്രക്കിടെ ഓട്ടോ റിക്ഷ ഡ്രൈവറെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന് പിടികൂടിയത് കഴിഞ്ഞ ദിവസമാണ്. ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനിടെ വേങ്ങര കുറ്റൂര്‍ നോര്‍ത്തിലാണ് കുട്ടികളെ കുത്തിനിറച്ച ഓട്ടോ റിക്ഷ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടത്. വഴിയില്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോള്‍ ഡ്രൈവറടക്കം 16 പേരാണ് ഇതിനകത്തുണ്ടായിരുന്നത്. ഇതില്‍ തന്നെ 15 പേര് സ്കൂള്‍ കുട്ടികളായിരുന്നു. ഇത്രയും പേരെ കുത്തിനിറച്ച് സര്‍വിസ് നടത്തിയ ഓട്ടോ റിക്ഷ തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനാണ് പിടികൂടിയത്. തിരൂരങ്ങാടി ജോ. ആര് ടി ഒ അബ്ദുല്‍ സുബൈര്‍ എം പി യുടെ നിര്‍ദേശപ്രകാരം എം വി ഐ എം കെ പ്രമോദ് ശങ്കറാണ് ഓട്ടോ റിക്ഷ പിടികൂടിയത്.

