KSDLIVENEWS

Real news for everyone

ഉളിയത്തടുക്ക പീഡനം; പെണ്‍കുട്ടിയുടെ അച്ഛനെതിരെ പീഡനക്കുറ്റം ചുമത്തി

SHARE THIS ON

കാസർകോട്: ഉളിയത്തടുക്ക പീഡന കേസില്‍ പെണ്‍കുട്ടിയുടെ പിതാവിനെതിരെ പീഡനക്കുറ്റം ചുമത്തി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പിതാവിനെതിരെ പുതിയ വകുപ്പ് ചുമത്തിയത്. പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ ഒന്‍പത് പേരാണ് അറസ്റ്റിലായത്. പിന്നാലെ പീഡന വിവരെ മറച്ച് വച്ചതിന് കുട്ടിയുടെ മാതാവിനേയും പിതാവിനേയും അറസ്റ്റ് ചെയ്തിരുന്നു.

കുട്ടിയെ കൂട്ടിക്കൊണ്ട് പോയി ഉളിയത്തടുക്ക റഹ്‍മത്ത് നഗറിലെ ആളൊഴിഞ്ഞ വീട്ടില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. ജൂണ്‍ 25 നായിരുന്നു സംഭവം. ഇതില്‍ നാലുപേര്‍ അറസ്റ്റിലായി.
നിരവധി പേര്‍ പീഡിപ്പിച്ചതായി കുട്ടി മൊഴി നല്‍കിയതോടെ കാസർകോട് വനിതാ പൊലീസ് സെൽ അന്വേഷണം വ്യാപിപ്പിച്ചു. ഇതോടെ അഞ്ച് പേര്‍ കൂടി പിടിയില്‍. രണ്ട് വര്‍ഷമായി പ്രതികള്‍ പല സ്ഥലങ്ങളില്‍ കൊണ്ട് പോയി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴി. കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് പീഡനത്തിന് ഇരയായത് മാതാപിതാക്കള്‍ മറച്ച് വച്ച വിവരം പുറത്ത് വന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!