KSDLIVENEWS

Real news for everyone

ശക്തമായ മഴയില്‍ സ്കൂട്ടര്‍ അപകടം, ഇലക്‌ട്രിക് പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് യുവതിക്ക് ദാരുണാന്ത്യം

SHARE THIS ON

ബെംഗളൂരു: ശക്തമായ മഴയെ തുടര്‍ന്ന് സ്കൂട്ടര്‍ തെന്നി വീണുണ്ടായ അപകടത്തിനിടെ വൈദ്യുതാഘാതമേറ്റ് 23കാരിക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച രാത്രി 9.30 ഓടെ നഗരത്തിലെ വൈറ്റ്ഫീല്‍ഡ് ഏരിയയ്ക്ക് സമീപമായിരുന്നു അതിദാരുണാമായ സംഭവം നടന്നത്. കൂളിലെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന അഖില വീട്ടിലേക്ക് മടങ്ങുന്നതിനിടെ വെള്ളക്കെട്ടുള്ള റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്‌കൂട്ടി തെന്നിമാറി.

താങ്ങിനായി സമീപത്തെ വൈദ്യുത തൂണില്‍ പിടിക്കാന്‍ ശ്രമിച്ചെങ്കിലും വൈദ്യുതാഘാതമേറ്റ് താഴേക്ക് വീഴുകയായിരുന്നു. യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മഴ കനത്തിട്ടും വൈദ്യുതി ലൈന്‍ പൊട്ടിവീണത് ശരിയാക്കാതിരുന്ന അധികൃതരുടെ വീഴ്ചയാണ് തങ്ങളുടെ മകളുടെ മരണത്തിന് കാരണമെന്ന് അഖിലയുടെ ബന്ധുക്കള്‍ കുറ്റപ്പെടുത്തി. ബാംഗ്ലൂര്‍ ഇലക്‌ട്രിസിറ്റി സപ്ലൈ കമ്ബനി ലിമിറ്റഡിനെതിരെയും ഇവര്‍ രംഗത്തെത്തി.

അതേസമയം ഞായറാഴ്ച രാത്രിയും തിങ്കളാഴ്ചയുമായി കനത്ത മഴ പെയ്തിരുന്നു. ഉദ്യോഗസ്ഥര്‍ മാണ്ഡ്യ ജില്ലയില്‍ പമ്ബിംഗ് സ്റ്റേഷനില്‍ നിന്ന് വെള്ളം വറ്റിക്കുന്ന തിരക്കിലാണ്. സ്ഥിതി നിയന്ത്രണവിധേയമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു. കനത്ത മഴയെ തുടര്‍ന്ന് നഗരത്തിലെ നിരവധി തടാകങ്ങള്‍ കരകവിഞ്ഞൊഴുകുകയും അഴുക്കുചാലുകള്‍ വെള്ളത്തിനടിയിലാവുകയും വീടുകളിലേക്ക് വെള്ളം കയറുകയും ചെയ്തു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.

ബെംഗളൂരുവില്‍ അടുത്തിടെ പെയ്ത മഴ അസാധാരണമാണ്. ബൊമ്മൈയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രശ്നം നിരീക്ഷിക്കുകയും എത്രയും വേഗം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്നുണ്ടെന്ന് ഐടി മന്ത്രി ഡോ. സിഎന്‍ അശ്വത്‌നാരായണന്‍. വെള്ളം ഉയര്‍ന്നതിനാല്‍ ആളുകളെ റബ്ബര്‍ ഡിങ്കികളിലാണ് സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചത്. വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരെ കൊണ്ടുപോകാന്‍ ട്രാക്ടറുകളാണ് ഉപയോഗിച്ചത്. നിരവധി സ്‌കൂളുകളിലും കോളേജുകളും അടച്ചിട്ടു. വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ഐടി മേഖലയുടെ ഗ്രൂപ്പായ റോഡ് കമ്ബനീസ് അസോസിയേഷന്‍ (ORRCA) ജീവനക്കാരോട് നിര്‍ദ്ദേശിച്ചു.

: ബെംഗളുരുവിലെ മഴ; എങ്ങും വെള്ളക്കെട്ട്, ജോലി സ്ഥലത്തേക്ക് പോകാന്‍ ട്രാക്ടര്‍ പിടിച്ച്‌ ടെക്കികള്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!