KSDLIVENEWS

Real news for everyone

ചേതനയറ്റ ശരീരമായി അവര്‍ തിരിച്ചെത്തി; കണ്ണീരില്‍ കുതിര്‍ന്ന് വിദ്യാലയമുറ്റം

SHARE THIS ON

മുളന്തുരുത്തി: കളിച്ചുചിരിച്ച് പഠിച്ചിറങ്ങിയ സ്‌കൂള്‍ മുറ്റത്തേക്ക് ചേതനയറ്റ ശരീരമായി അവര്‍ ആറുപേര്‍ തിരിച്ചെത്തി. പ്രിയപ്പെട്ട വിദ്യാര്‍ഥികളെ ഒരുനോക്ക് കാണാനായി മണിക്കൂറുകളായി കാത്തിരുന്ന ജനക്കൂട്ടം അതോടെ സകല നിയന്ത്രണവും വിട്ട് വിതുമ്പി. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ തിരക്കുകൂട്ടി.

പ്രിയസുഹൃത്തുക്കളുടെ മൃതദേഹങ്ങള്‍ കണ്ടപ്പോള്‍ സഹപാഠികളില്‍ പലരും നിയന്ത്രണംവിട്ട് പൊട്ടിക്കരയുകയായിരുന്നു. അമ്മമാരില്‍ പലരും മോഹാലാസ്യപ്പെട്ടുവീണു. വടക്കഞ്ചേരിയില്‍ അപകടത്തില്‍ മരിച്ച അഞ്ച് വിദ്യാര്‍ഥികളുടേയും ഒരു അധ്യാപകന്റേയും മൃതദേഹം ഉച്ചതിരിഞ്ഞ് രണ്ടര മണിയോടെയാണ് മുളന്തുരുത്തിയിലെ ബസേലിയസ് സ്‌കൂളിലെത്തിച്ച് പൊതുദര്‍ശനത്തിന് വെച്ചത്. ആയിരക്കണക്കിന് ആളുകളാണ് മരണപ്പെട്ട വിദ്യാര്‍ഥികളെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനുമായെത്തിയത്. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയരംഗത്തെ പ്രമുഖരും സ്‌കൂളിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!