KSDLIVENEWS

Real news for everyone

തെളിവ് എവിടെ? കാപ്പന്‍ ജയിലിലായിട്ട് രണ്ട് വര്‍ഷം; അവകാശ സംരക്ഷണ ദിനമായി ആചരിച്ച്‌ പത്രപ്രവര്‍ത്തക യൂണിയന്‍

SHARE THIS ON

ദില്ലി: ഹാത്രസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ മാധ്യമപ്രവവര്‍ത്തകനായ സിദ്ദിഖ്‌ കാപ്പനെ ഉത്തര്‍പ്രദേശ് പൊലീസ് ജയിലിലടച്ചിട്ട് ഇന്ന് രണ്ട് വര്‍ഷം തികഞ്ഞു. ഈ ദിവസം മാധ്യമപ്രവര്‍ത്തകരുടെ അവകാശ സംരക്ഷണ ദിനമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ദില്ലി ഘടകം ആചരിച്ചു. സിദ്ദിഖ്‌ കാപ്പന്‍ രാജ്യദ്രോഹം നടത്തിയതിനു രണ്ട് വര്‍ഷമായിട്ടും തെളിവ് നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നു പരിപാടിയില്‍ പങ്കെടുത്ത് കെ യു ഡബ്ല്യു ജെ സംസ്ഥാന അധ്യക്ഷ എം വി വിനിത പറഞ്ഞു. സിദ്ദിഖ് കാപ്പന്റെ നിരപരാധിത്വം തെളിയിക്കുന്നത് വരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സിദ്ദിഖിനും കുടുംബത്തിനും ഒപ്പമുണ്ടാകുമെന്നും വിനിത പറഞ്ഞു.

ഭരണകൂടം എന്നത് രാഷ്ട്രമാണെന്നും ഭരണകൂടത്തെ വിമര്‍ശിക്കുന്നത് രാഷ്ട്രത്തെ വിമര്‍ശിക്കുന്നതിനു തുല്യമാണെന്ന അന്തരീക്ഷമാണ്‌ 2014 മുതല്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നു ടെലഗ്രാഫ് എഡിറ്റര്‍ ആര്‍ രാജഗോപാല്‍ പറഞ്ഞു. ഇത് തുറന്ന്കാട്ടി സംസാരിച്ചു കൊണ്ടേയിരിക്കുകയാണ് ഏക പ്രതിരോധമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ മേഖല ഉള്‍പ്പെടെ എല്ലാം കയ്യടക്കാമെന്ന ഹുങ്കിനേറ്റ തിരിച്ചടിയാണ് സിദ്ദിഖ്‌ കാപ്പന്‍റെ ജാമ്യഹര്‍ജിയിലെ സുപ്രീം കോടതി വിധിയെന്നു ദില്ലി യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്റ് സെക്രട്ടറി ഡോ. എ എം ജിഗീഷ് വിമര്‍ശിച്ചു. മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ്‌ കാപ്പനെ പി എഫ് ഐ പ്രവര്‍ത്തകനായി ചിത്രീകരിക്കാനുള്ള കുടില നീക്കങ്ങളുടെ മുഖത്തേറ്റ അടികൂടിയാണ് യു എ പി എ കേസിലെ ജാമ്യാപേക്ഷയിലെ ഉത്തരവെന്നും സിദ്ദിഖ്‌ പ്രഥമ ദൃഷ്ട്യ ഉറപ്പിച്ചുള്ളതാണ് വിധിയെന്നും ജിഗീഷ് പറഞ്ഞു.

സിദ്ദിഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമ്മേളനം മാറ്റി, സംഘപരിവാര്‍ ഭീഷണിയെന്ന് സംഘാടകര്‍

അതേസമയം കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രതിസന്ധിഘട്ടത്തില്‍ ഒപ്പം നിന്ന പത്രപ്രവര്‍ത്തക യൂണിയനും മാധ്യമപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നതായി സിദ്ദിഖ്‌ കാപ്പന്‍റെ ഭാര്യ റെയ്ഹാനത്ത് പറഞ്ഞു. കെ യു ഡബ്ല്യു ജെ ദില്ലി ഘടകം വൈസ് പ്രസിഡന്റ്‌ എം പ്രശാന്ത് അധ്യക്ഷത വഹിച്ച ഓണ്‍ലൈന്‍ യോഗത്തില്‍ യൂണിയന്‍ ദില്ലി ഘടകം പ്രസിഡന്റ്‌ പ്രസൂന്‍ എസ്‌ കണ്ടത്ത്, സെക്രട്ടറി ഡി ധനസുമോദ്, സംസ്ഥാന സമിതി അംഗം രാജേഷ് കോയിക്കല്‍, ഹരി വി നായര്‍ എന്നിവര്‍ സംസാരിച്ചു.

ടിഎഫ്‌ആ‌ര്‍ അറിയുമോ? മുസ്ലിം ജനസംഖ്യയിലാണ് കുറവ്; കണക്ക് നിരത്തി ആര്‍എസ്‌എസ് മേധാവിക്ക് മുഖ്യമന്ത്രിയുടെ മറുപടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!