KSDLIVENEWS

Real news for everyone

എം.സി.ഖമറുദ്ദീനുനേരേ വീണ്ടും സി.പി.എം. കരിങ്കൊടി

SHARE THIS ON

പുത്തിഗെ: ജൂവലറി നിക്ഷേപത്തട്ടിപ്പ് കേസിൽ ആരോപണ വിധേയനായ എം.സി.ഖമറുദ്ദീനുനേരെ പുത്തിഗെയിൽ സി.പി.എം. പ്രവർത്തകർ കരിങ്കൊടി കാണിച്ചു. പഞ്ചായത്തിൽ നടന്ന അണ്ണാടി പള്ളം ജലസംരക്ഷണപദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയ എം.എൽ.എ. ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴായിരുന്നു കരിങ്കൊടിയുമായി പ്രവർത്തകർ ചാടിവീണത്. പ്രവർത്തകരെ പോലീസ് നീക്കം ചെയ്യുന്നതിനിടയിൽ റോഡിലൂടെ വരികയായിരുന്ന ബൈക്ക്‌ യാത്രക്കാരനെ പോലീസ് തടഞ്ഞത് ഏറെനേരം സംഘർഷാവസ്ഥയ്ക്ക് കാരണമായി. പുത്തിഗെ ലോക്കൽ കമ്മിറ്റിയംഗം സന്തോഷ് കുമാർ, എസ്.എഫ്.ഐ. ജില്ല വൈസ് പ്രസിഡൻറ്‌ ഹക്കീം കുമ്പള എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!