ആസാദ്നഗർ ബ്ലാർക്കോട് – എരിയാൽ മെക്കാഡം റോഡ് എൽ ഡി
എഫ് സർക്കാറിൻ്റെ വികസന നേട്ടം ; എൻ വൈ എൽ. മൊഗ്രാൽപുത്തൂർ പഞ്ചായത്ത് കമ്മിറ്റി

എരിയാൽ:- മൊഗ്രാൽപുത്തൂർ പഞ്ചായത്ത് പരിതിയിൽ ആസാദ്നഗർ ബ്ലാർകോട് എരിയാൽറോഡ് പൊട്ടിപ്പൊളിഞ്ഞ് കാൽനട പോലും അസാദ്യമാണ് റോഡിൽ കുഴികൾ രൂപപ്പെട്ട് മഴക്കാലമായാൽ ചെളിവെള്ളം കെട്ടിനിന്ന് വൻ അപകടമാണ് പതിയിരിക്കുന്നത്
റോഡ് റീ വർക്കിന് വേണ്ടി മൊഗ്രാൽപുത്തൂർ പഞ്ചായത്ത് ഇത്രയും വർഷക്കാലയളവിൽ ഒരു രൂപയുടെ ഫണ്ട് പോലും അനുവതിക്കാത്തതിൽ നാട്ടുകാരിൽ വൻ പ്രതിഷേധം ഉയർന്ന് വന്നിരുന്നു
സ്വജനപക്ഷപാതവും സ്വാർത്ഥ താൽപര്യവുമായി മുന്നോട്ടു പോകുന്ന മൊഗ്രാൽപുത്തൂർ പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയാണ് റിവർക്കിന് വേണ്ടി ഫണ്ടക്കാത്തതെന്ന് നാഷണൽയൂത്ത് ലീഗ് കുറ്റപ്പെടുത്തി.
നാട്ടുകാരുടെ ഒരു പാട് വർഷത്തെ മുറവിളിക്കൊടുവിൽ പൊതുജന താൽപര്യാർത്ഥം ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ എ ജി സി ബഷീർ ഇടപെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് എൽഡിഎഫ് സർക്കാർ കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി മെക്കാഡം റോഡിന് വേണ്ടി ഫണ്ടനുവതിച്ചത്
ഇതോടെ പൊതു ജനങ്ങളുടെ ഒരു പാട് കാലത്തെ ചിരകാല സ്വപ്നമാണ് പൂവണിയാൻ പോകുന്നത് മെക്കാഡം റോഡിന് വേണ്ടി പ്രയത്നിച്ച ജില്ല പഞ്ചായത്ത് അംഗം കൂടിയായ പ്രസിഡൻ്റ് എ ജി സി ബഷീറിനെയും ഫണ്ടനുവതിച്ച എൽഡി എഫ് സർക്കാറിനെയും എൻ വൈ എൽ മൊഗ്രാൽപുത്തൂർ പഞ്ചായത്ത് കമ്മിറ്റി അഭിനന്ദിച്ചു

