KSDLIVENEWS

Real news for everyone

വിദേശത്തു നിന്നും എത്തിയത് 6000 കോടി ; കണക്കിൽപ്പെടാത്ത വമ്പൻ ഇടപാടുകൾ ; അഞ്ചു കോടി പിടിച്ചെടുത്തു ; ബിലീവേഴ്സ് ചർച്ച് റെയ്ഡിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

SHARE THIS ON

പത്തനംതിട്ട : ബിലീവേഴ്‌സ് ചര്‍ച്ചിന്റേത് വന്‍ സാമ്ബത്തിക കുംഭകോണമെന്ന് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. ബിലീവേഴ്‌സ് ചര്‍ച്ച്‌ സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഡല്‍ഹിയിലും കേരളത്തിലുമായി കണക്കില്‍പ്പെടാത്ത അഞ്ചു കോടി രൂപ പിടിച്ചെടുത്തു. അഞ്ചു വര്‍ഷത്തിനുള്ളില്‍ വിദേശ സഹായമായി 6000 കോടി രൂപ എത്തിയതായാണ് പ്രാഥമിക നിഗമനം.

ബിലീവേഴ്‌സ് ചര്‍ച്ചിന്റെ കണക്കുകളില്‍ വന്‍ പൊരുത്തക്കേടുകളുണ്ടെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. ഇത് ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ടിന്റെ ലംഘനമെന്നും ഐടി കണ്ടെത്തി. വിദേശ സഹായമായി ലഭിച്ച തുക ചര്‍ച്ച്‌ വകമാറ്റി ചെലവഴിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാവിലെ മുതലാണ് ബിലീവേഴ്‌സ് ചര്‍ച്ച്‌ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് പരിസോധന നടത്തുന്നത്. ഇന്നലെ ബിലീവേഴ്‌സി ചര്‍ച്ചിന്റെ തിരുവല്ല ആസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ 57 ലക്ഷം രൂപ പണമായി കണ്ടെത്തിയിരുന്നു. അതിനു ശേഷം വിവിധ സ്ഥാപനങ്ങളിലെ റെയ്ഡിലാണ് ആകെ അഞ്ചു കോടി രൂപ പണമായി കണ്ടെത്തിയത്.

100 കോടി രൂപയുടെ ഇടപാടു സംബന്ധിച്ചാണ് പ്രധാനമായും ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നത്. ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിലും വ്യാപകമായ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ബിലീവേഴ്‌സ് ചര്‍ച്ച്‌ സ്ഥാപനങ്ങളിലെ റെയ്ഡ് ഇന്നും തുടരുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!