അർണബിന് ഇന്നും ജാമ്യമില്ല ; ശനിയാഴ്ച വീണ്ടും വാദം കേൾക്കും

ന്യൂഡല്‍ഹി: റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ ജാമ്യഹര്‍ജിയില്‍ തീരുമാനമായില്ല. ശനിയാഴ്ച വീണ്ടും വാദം കേള്‍ക്കും.
അര്‍ണബിനെ കുടുക്കാന്‍ മഹാരാഷ്ട സര്‍ക്കാര്‍ ദുരുദ്ദേശത്തോടെ പെരുമാറിയെന്ന് അഭിഭാഷകന്‍ ഹരീഷ് സാല്‍വെ കോടതിയില്‍ വാദിച്ചു.
പൊലീസിന് ആവശ്യമായ നിര്‍ദ്ദേശം കൊടുക്കുമെന്ന് ആഭ്യന്തരമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നുവെന്നും ഇതിന്റെ ഭാഗമായിരുന്നു അറസ്റ്റ്. അറസ്റ്റു ചട്ടവിരുദ്ധമെന്ന മജിസ്ട്രേറ്റിന്‍റെ നിലപാട് കണക്കിലെടുത്ത് അര്‍ണബിന് ജാമ്യം നല്കണമെന്നും സാല്‍വെ ആവശ്യപ്പെട്ടു.

