KSDLIVENEWS

Real news for everyone

ഗർഭിണിയാക്കിയ പെൺകുട്ടിയെ പ്രായപൂർത്തിയാകുമ്പോൾ വിവാഹം ചെയ്യാമെന്ന് ഉറപ്പ് ; പോക്സോ കേസിൽ ജാമ്യം നൽകി മദ്രാസ് ഹൈക്കോടതി

SHARE THIS ON

ചെന്നൈ: ഗര്‍ഭിണിയാക്കിയ പെണ്‍കുട്ടിയെ 18 വയസ് തികയുമ്ബോള്‍ വിവാഹം ചെയ്തുകൊള്ളാമെന്ന ഉറപ്പില്‍ പോക്‌സോ കേസിലെ പ്രതിക്ക് ജാമ്യം. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റേതാണ് അസാധാരണ നടപടി. പതിനെട്ടാം ജന്മദിനത്തിനുശേഷം ആറ് ആഴ്ചയ്ക്കുള്ളില്‍ പെണ്‍കുട്ടിയുമായി വിവാഹം രജിസ്റ്റര്‍ ചെയ്യുകയും വിവാഹ സര്‍ട്ടിഫിക്കറ്റ് പൊലീസിനു മുന്നില്‍ സമര്‍പ്പിക്കുകയും ചെയ്യണമെന്ന വ്യവസ്ഥയിലാണ് ജസ്റ്റിസ് ജികെ ഇലന്തിരയ്യന്‍ പ്രതിക്ക് ജാമ്യം അനുവദിച്ചത്.

വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ പൊലീസ് കസ്റ്റഡിയിലെടുക്കുമെന്നും ദിവസവും രാവിലെ 10.30ന് പൊലീസിനു മുന്നില്‍ ഹാജരാകണമെന്നും കോടതി വ്യക്തമാക്കി. വിവാഹത്തിനു സമ്മതം കാണിച്ചുകൊണ്ടുള്ള സംയുക്ത സത്യവാങ്മൂലം തൂത്തുക്കുടിയിലെ പോക്‌സോ കേസുകള്‍ക്കായുള്ള പ്രത്യേക കോടതിയില്‍ സമര്‍പ്പിക്കണമെന്ന് ഇരുവരുടെയും മാതാപിതാക്കളോടും കോടതി നിര്‍ദേശിച്ചു. ബന്ധുവായ 17കാരിയെ ഗര്‍ഭിണിയാക്കിയെന്ന കേസില്‍ സെപ്റ്റംബര്‍ രണ്ടിനാണ് യുവാവിനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നും 18 വയസ് തികയുമ്ബോള്‍ വിവാഹം കഴിക്കാന്‍ തയ്യാറാണെന്നും യുവാവ് ജാമ്യാപേക്ഷയില്‍ അറിയിച്ചു. യുവാവുമായി അടുപ്പത്തിലാണെന്നും ശാരീരിക ബന്ധമുണ്ടായിട്ടുണ്ടെന്നും പെണ്‍കുട്ടിയും മൊഴി നല്‍കിയതായി ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!