KSDLIVENEWS

Real news for everyone

ഇന്ത്യയുടെ ആദ്യ റഡാർ ഇമേജിംഗ് ഉപഗ്രഹം നാളെ വിക്ഷേപിക്കും

SHARE THIS ON

ഇന്ത്യയുടെ ആദ്യ റഡാര്‍ ഇമേജിംഗ് ഉപഗ്രഹം നാളെ വിക്ഷേപിക്കും.നാളെ മൂന്ന് മണിക്ക് ശ്രീഹരിക്കോട്ടയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും പോളാര്‍ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിള്‍- സി 49 (പിഎസ്‌എല്‍വി 49) ലാണ് ഉപഗ്രഹം വിക്ഷേപിക്കുന്നത്. തദ്ദേശീയമായി വികസിപ്പിച്ച ഇഒഎസ്-01 നൊപ്പം സിന്തറ്റിക് അപ്പറേച്ചര്‍ റഡാറാണ് വിക്ഷേപണത്തിനായി ഒരുങ്ങിയിരിക്കുന്നത്.

കൃഷി, വനസംരക്ഷണം, ദുരന്തനിവാരണം എന്നീ മേഖലകളില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്നതാണ് ശനിയാഴ്ച വിക്ഷേപിക്കുന്ന ഭൗമ നിരീക്ഷണ ഉപഗ്രഹം. റിസാറ്റ് -2ബിആര്‍2 എന്നപേരിലും ഇത് അറിയപ്പെടും.ശ്രീഹരിക്കോട്ടയില്‍നിന്നുള്ള 76-ാമത്തെ വിക്ഷേപണവും പിഎസ്‌എല്‍വിയുടെ 51-ാം വിക്ഷേപണവുമാണ് ശനിയാഴ്ച നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!